ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പദ്ധതിക്ക് അംഗീകാരം
ഈരാറ്റുപേട്ട: ബ്ലോക്ക് പഞ്ചായത്തിന്റെ 2017 വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. 6.91 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്.
ഉത്പാദന മേഖലയില്‍ 1.57 കോടി രൂപയുടേയും പട്ടികജാതി ഘടക പദ്ധതിയില്‍ 49.40 ലക്ഷം രൂപയും, പട്ടികവര്‍ഗ്ഗ ഉപ പദ്ധതിയില്‍ ഒരു കോടി രൂപയും, മാലിന്യ സംസ്‌കരണം ഹരിതകേരളം പ്രവര്‍ത്തനങ്ങള്‍ക്ക് 5025000 രൂപയും, കുട്ടികള്‍ ഭിന്നശേഷിയുള്ളവര്‍ എന്നിവരുടെ ക്ഷേമത്തിനായി 21 ലക്ഷം രൂപയും, വയോജനങ്ങളുടെ ക്ഷേമത്തിനായി 21 ലക്ഷം രൂപയും, വനിതാ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 97.32 ലക്ഷം രൂപയും, പാലിയേറ്റീവ് കെയര്‍ പദ്ധതിക്കായി ആറു ലക്ഷം രൂപയും, ഭിന്നശേഷിയുള്ളവര്‍ക്ക് സ്‌കോളര്‍ഷിപ്പ് പത്ത് ലക്ഷം രൂപയും, പട്ടിക വര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് പഠനമുറി്ക്ക് ഏഴ് ലക്ഷം രൂപയും, ക്ഷീരോത്സവം ഒന്നര ലഷം രൂപയും, ക്ഷീരകര്‍ഷകര്‍ക്ക് പാലുത്പാദന സബ്‌സിഡിയായി പത്ത് ലക്ഷം രൂപയും, കാര്‍ഷികമേളയ്ക്ക് അഞ്ച് ലക്ഷം രൂപയും, വയോജനങ്ങള്‍ക്ക് പകല്‍ വീടുകള്‍ എന്നിവ ഈവര്‍ഷത്തെ പദ്ധതികളുടെ പ്രത്യേകതകളാണ്. അടിസ്ഥാന സൗകര്യ വികസനത്തിന്1.80 കോടി രൂപയുടെയും പദ്ധതികള്‍ക്കാണ് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."