സഫയും മര്‍വയും ഇനി രണ്ടുപേര്‍, തല ഒട്ടിപ്പിടിച്ച ഇരട്ടകളെ വേര്‍പ്പെടുത്തി
ലണ്ടന്‍: തലകള്‍ ഒട്ടിപ്പിടിച്ച നിലയില്‍ ജനിച്ച രണ്ടുവയസുള്ള പാക് ഇരട്ടകളെ ലണ്ടനിലെ ആശുപത്രിയില്‍ നടത്തിയ സര്‍ജറിയിലൂടെ വിജയകരമായി വേര്‍പെടുത്തി. സഫ, മര്‍വ എന്നിങ്ങനെ പേരുള്ള രണ്ടു പെണ്‍കുട്ടികളുടെയും തലയോട്ടിയും തലച്ചോറും രക്തധമനികളും വേര്‍പെടുത്തിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
2017 ജനുവരിയില്‍ തലയോട്ടികള്‍ ചേര്‍ന്ന നിലയില്‍ ക്രാനിയോപേജസ് എന്ന അവസ്ഥയില്‍ ജനിച്ച ഇവരുടെ ശരീരം രണ്ടായി തന്നെ നിന്നു. ഇത്തരത്തിലുള്ളവരെ വേര്‍പെടുത്തുക അതീവ ശ്രമകരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പത്ത് ലക്ഷത്തില്‍ ഒരാളെയേ ഇങ്ങനെ രക്ഷിച്ചെടുക്കാന്‍ സാധിക്കാറുള്ളൂ. 50 മണിക്കൂര്‍ നീണ്ട സര്‍ജറിയിലൂടെയാണ് ഡോക്ടര്‍മാര്‍ സഫയെയും മര്‍വയെയും വേര്‍പെടുത്തിയത്.
കുട്ടികളെ നാലുമാസത്തിനു ശേഷം ഡിസ്ചാര്‍ജ് ചെയ്യാനാകുമെന്ന് സര്‍ജറി നടത്തിയ ഓര്‍മന്‍ഡ് സ്ട്രീറ്റ് ആശുപത്രി അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."