മുങ്ങിമരണ ദുരന്തങ്ങള്‍ മറികടക്കാന്‍ കരുതലിന്റെ കരവുമായി അഗ്നിശമനസേന
വടക്കാഞ്ചേരി: വര്‍ധിച്ചു വരുന്ന മുങ്ങി മരണങ്ങളുടെ പശ്ചാത്തലത്തില്‍ വടക്കാഞ്ചേരി അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി സൗജന്യ നീന്തല്‍ പരിശീലനം.
സര്‍ക്കാരിന്റെ ജലരക്ഷാ പദ്ധതി പ്രകാരമാണ് ബോയ്‌സ് ഹൈസ്‌കൂളിലെ 25 വിദ്യാര്‍ഥികള്‍ക്ക് 12 ദിവസം നീണ്ടു നില്‍ക്കുന്ന നീന്തല്‍ പരിശീലനം നല്‍കുന്നത്. പഠന സമയത്തിന് ശേഷമാണ് മംഗലം നീലിയാറ ചിറയിലാണ് പരിശീലനം നല്‍കുക. അഗ്‌നിശമന സേനാ സ്റ്റേഷന്‍ ഓഫിസര്‍ എസ്. ദിലീപ് ഉദ്ഘാടനം നിര്‍വഹിച്ചു.ചിറക്കു കുറുകെ കയര്‍ കെട്ടി സംരക്ഷണം ഉറപ്പാക്കിയാണ് പരിശീലന പരിപാടി.സ്‌കൂള്‍ വിട്ടു വരുന്ന കുട്ടികള്‍ക്ക് ലഘുഭക്ഷണവും ഒരുക്കിയിട്ടുണ്ട്. സേനാംഗങ്ങളായ വില്‍സണ്‍, സുജാതന്‍, സേതുനാഥ്, നീന്തല്‍ പരിശീലകരായ രജ്ഞിത്, സജിത്, സുജു, രജീഷ്, വിശ്വനാഥ് ബോയ്‌സ് സ്‌കൂള്‍ അധ്യാപകന്‍ അബ്ദുല്‍ ലത്തീഫ്, നഗരസഭാ കൗണ്‍സിലര്‍ സ്വപ്ന ശശി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."