അപ്പാത്തിക്കരിയിലെ തടിപ്പാലം തകര്‍ന്നു; നാട്ടുകാര്‍ ദുരിതത്തില്‍
അമ്പലപ്പുഴ: തടിപ്പാലം തകര്‍ന്നത് നാട്ടുക്കാരെ ദുരിതത്തിലാക്കി. പുറക്കാട് പഞ്ചായത്ത് മൂന്നാം വാര്‍ഡ് അപ്പാത്തിക്കരിയിലാണ് പ്രദേശവാസികളുടെ യാത്രാമാര്‍ഗമായ തടിപ്പാലമാണ് തകര്‍ന്നത്.
തൊട്ടടുത്ത അപ്പാത്തിക്കരി പാടശേഖരത്ത് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം വറ്റിയ്ക്കുന്നതിനിടയില് ഇവിടെ നിന്നും പോളയും പുല്ലും കയറിയാണ് പാലം തകര്‍ന്നത്. ഇതോടെ ഈ പ്രദേശത്ത് താമസിക്കുന്ന നിരവധി കുടുബങ്ങള്‍ക്ക് മറുകരയില്‍ എത്താന്‍ കഴിയാത്ത സ്ഥിതിയാണുളളത്.
അപകടാവസ്ഥയിലായ പാലം ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി, ജില്ലാ കളക്ടറ്റര്‍, പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ക്ക് നാട്ടുകാര്‍ നേരത്തെ പരാതി നല്‍കിയിരുന്നു. എന്നാല്‍ അധികൃതര്‍ തിരിഞ്ഞു നോക്കിയില്ല.പാലം തകര്‍ന്നതോടെ ഇപ്പോള്‍ നീന്തികയറേണ്ട ഗതികേടാണുളളത്. സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ അവശേഷിക്കെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്കയിലായിരിക്കുകയാണ്.
പാലം ഗതാഗതയോഗ്യമാക്കിയില്ലങ്കില് സ്കൂളില്‍ പോകാന്‍ കഴിയാത്ത സാഹചര്യമായിരിക്കും ഉണ്ടാവുക. അടിയന്തിരമായി പാലം സഞ്ചാരയോഗ്യമാക്കി യാത്ര ദുരിതത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."