ഉപതെരഞ്ഞെടുപ്പ് അന്തിമ വോട്ടര്‍പ്പട്ടിക 27ന് പ്രസിദ്ധീകരിക്കും
തൃശൂര്‍ : വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍പ്പട്ടിക ഒക്‌ടോബര്‍ 27ന് പ്രസിദ്ധീകരിക്കും.
ഒക്‌ടോബര്‍ ഒന്നാം തിയതി പ്രസിദ്ധീകരിച്ച സമ്മതിദായക പട്ടികയ്‌ക്കെതിരെയുള്ള അവകാശങ്ങളും ആക്ഷേപങ്ങളുമുണ്ടെങ്കില്‍ 15നുള്ളില്‍ സമര്‍പ്പിക്കണം.
ആക്ഷേപങ്ങളില്‍ തീര്‍പ്പു കല്‍പ്പിക്കുന്ന അവസാന തിയതി 25. കടവല്ലൂര്‍ പഞ്ചായത്ത് 5ാം വാര്‍ഡ്, ചേലക്കര വാര്‍ഡ്2, വള്ളത്തോള്‍ നഗര്‍ വാര്‍ഡ് 14, പറപ്പൂക്കര 2ാംവാര്‍ഡ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. തൃശൂരില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറും കുന്നംകുളം, ചേലക്കര എന്നവിടങ്ങളില്‍ സബ് രജിസ്ട്രാര്‍മാരും, വടക്കാഞ്ചേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസറും, മുകുന്ദപുരത്ത് താലൂക്ക് സപ്ലൈ ഓഫിസറുമാണ് വാരണാദികാരികള്‍. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.വി മുരളീധരന്റെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്നയോഗത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചായത്ത് സെക്രട്ടറിമാരായ എന്‍.എം ഷരീഫ്, കെ.കെ നന്ദകുമാര്‍, റാണിപോള്‍, അജിത കെ, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി അസി. ഇലക്ട്രറല്‍ രജിസ്ട്രാര്‍ ഓഫിസര്‍ അനിതാദേവി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."