ഖാദി വസ്ത്ര നെയ്ത്ത് കേന്ദ്രത്തെ നേരില്‍ കണ്ടും അറിഞ്ഞും വിദ്യാര്‍ഥികള്‍
എരുമപ്പെട്ടി:ഖാദി നൂല്‍നൂല്‍പ്പ് കേന്ദ്രം നേരില്‍ കണ്ടത് വിദ്യാര്‍ഥികളില്‍ കൗതുകമുണര്‍ത്തി.
എരുമപ്പെട്ടി എ.ഇ.എസ് പബ്ലിക്ക് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് തൃശൂര്‍ അവിണിശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന കേരളാ ഖാദി ഗ്രാമ വ്യവസായകേന്ദ്രം സന്ദര്‍ശിച്ചത്. പരുത്തിക്കായകളില്‍ നിന്നും ശേഖരിച്ച പഞ്ഞികെട്ടുകള്‍ പിന്നീട് ചര്‍ക്കകളിലൂടെ കടത്തിവിട്ട് നൂലാക്കി മാറ്റുന്നതും തുടര്‍ന്ന് അവ വിവിധ കളറുകളില്‍ മുക്കിയെടുത്ത് വസ്ത്രമാക്കി മാറ്റുന്ന സങ്കീര്‍ണമായ പ്രക്രിയകളാണ് വിദ്യാര്‍ഥികള്‍ കണ്ടറിഞ്ഞത്. ഗാന്ധിജയന്തിദിനത്തിന്റെ ഭാഗമായി സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
സ്വയം നൂല്‍നൂറ്റ് വസ്ത്രം ധരിച്ചിരുന്ന ഗാന്ധിജിയുടെ സ്മരണകളാണ് പരമ്പരാഗത കൈത്തറിവസ്ത്ര നിര്‍മാണ കേന്ദ്രങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത്. നൂല്‍നൂല്‍ക്കുന്നതും പാവ് ഉണ്ടാക്കുന്നതും തറിയില്‍ വസ്ത്രങ്ങള്‍ നെയ്‌തെടുക്കുന്നതും കണ്ടറിഞ്ഞത് വിദ്യര്‍ഥികള്‍ക്ക് പുത്തനുണര്‍വേകി. അവിണിശ്ശേരി ഖാദി വസ്ത്രനെയ്ത്ത് കേന്ദ്രം ഉദ്യോഗസ്ഥന്‍ അഭിലാഷ് പെരിങ്ങോട് കുട്ടികള്‍ക്ക് കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു കൊടുത്തു.
അധ്യാപകരായ റംല സലാം,അജയ് കരിയന്നൂര്‍,ജ്യോതി ലക്ഷ്മി,ബിന്ദു പഴവൂര്‍,സ്‌കൂള്‍ പി.ആര്‍.ഒ എം.എം മുഹമ്മദ് ബാഖവി, എസ്.പി ഉമ്മര്‍ പന്നിത്തടം നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."