പരിസ്ഥിതി ചലചിത്രമേളക്ക് തുടക്കമായി
പാലക്കാട്: വനം പരിസ്ഥിതി ചലചിത്രമേള 'കാടകം' 2017 സൂര്യരശ്മി ഓഡിറ്റോറിയത്തില്‍ തിരിതെളിഞ്ഞു. പറമ്പിക്കുളം ടൈഗര്‍ റിസര്‍വിലെ സുങ്കം ആദിവാസി ഊരിലെ അശ്വിന് ഫലവൃക്ഷ വിത്തുകള്‍ കൈമാറി എം.ബി രാജേഷ് എം.പി ചലച്ചിത്ര മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാട്, പുഴ, മഴ തുടങ്ങിയവ എന്നും ആവേശവും നിഗൂഢവുമായ പ്രകൃതി പ്രതിഭാസങ്ങളാണ്.
ജീവന്റെ നിദാനമായ വസ്തുതകള്‍ എന്നതിനപ്പുറത്ത്് ഇവ എന്നും സംസ്‌കാരത്തിന്റെയും കലയുടെയും മറ്റും പ്രചോദങ്ങളായിരിന്നിട്ടുണ്ട്. പറമ്പിക്കുളം കടുവാസങ്കേതം, കേരള ചലച്ചിത്ര അക്കാദമി എന്നിവയുടെ സഹകരണത്തോടെ സൈലന്റ് വാലി ദേശീയോദ്യാനമാണ് 'കാടകം' ചലചിത്രമേള സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ജി. ഹരികുമാര്‍ അധ്യക്ഷനായി. ചടങ്ങില്‍ ഉത്തരമേഖലാ വന്യജീവി വിഭാഗം ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പ്രമോദ് ജി. കൃഷ്ണന്‍ ഐ.എഫ്.എസ്, ചലച്ചിത്ര സംവിധായകരായ ഡോ. ബിജു, മധു ജനാര്‍ദ്ദനന്‍ സംസാരിച്ചു.
പറമ്പിക്കുളം കടുവാസങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍ അന്‍ജന്‍കുമാര്‍ സ്വാഗതവും സൈലന്റ് വാലി വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ശില്പ വി. കുമാര്‍ നന്ദിയും പറഞ്ഞു.
മേളയില്‍ ഡോ. ബിജു സംവിധാനം ചെയ്ത പേരറിയാത്തവര്‍, ശേഖര്‍ ദത്താത്രിയുടെ ചില്‍ക, ജ്യൂവല്‍ ഓഫ് ഒഡീഷ, ഡ്രീംസ്, ടൈഗേഴ്‌സ് റിവഞ്ച്, ബീറ്റ്‌സ് ഓഫ് ദി സതേണ്‍ വൈല്‍ഡ് പ്രദര്‍ശിപ്പിച്ചു .മേളയുടെ ഭാഗമായി ഇന്ന് ്‌സഹ്യാദ്രിസ് - മൗണ്ടേണ്‍ ഓഫ് ദി മണ്‍സൂണ്‍, പതിനൊന്നാം സ്ഥലം, ഹോം - അവര്‍ ഗാര്‍ഡന്‍ ഓഫ് ഈഡന്‍, ലേഡി ഓഫ് ദി ലൈക് പ്രദര്‍ശിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."