HOME
DETAILS
MAL
പന്തളം നഗരസഭയില്‍ ബി.ജെ.പിക്ക് വിജയം
backup
December 16 2020 | 06:12 AM
പന്തളം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പന്തളം നഗരസഭയില്‍ ബി.ജെ.പിക്ക് വിജയം. 33 വാര്‍ഡുകളുള്ള നഗരസഭയില്‍ 17 വാര്‍ഡുകളിലും വ്യക്തമായ ഭൂരിപക്ഷം നേടിയാണ് ബി.ജെ.പി നഗരസഭയുടെ ഭരണം പിടിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി തന്നെ ബി.ജെ.പി ഒരു നഗരസഭ ഭരണം പിടിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ 7 സീറ്റുകളിലായിരുന്നു ബി.ജെ.പി ജയിച്ചിരുന്നത്. ഇത്തവണ പത്ത് സീറ്റുകള്‍ കൂടി പന്തളത്ത് പിടിച്ചെടുത്തിരിക്കുകയാണ് ബിജെപി. ഫലം പ്രഖ്യാപിച്ച 26 വാര്‍ഡുകളിലെ 17 ഓളം സീറ്റുകളിലാണ് ബിജെപി വിജയം ഉറപ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."