HOME
DETAILS

പത്തനംതിട്ടയിൽ എൽ.ഡി.എഫിന് അപ്രതീക്ഷിത മുന്നേറ്റം;യു.ഡി.എഫിന്  വീഴ്ച: നേട്ടമുണ്ടാക്കി ബി.ജെ.പി

  
backup
December 16 2020 | 12:12 PM

pathanamtitta-local-body-election-updates-latest-123

പത്തനംതിട്ട : ജില്ലയിൽ എൽ.ഡി.എഫിന് അപ്രതീക്ഷിത മുന്നേറ്റം. ജില്ലാ - ബ്ലോക്ക്  പഞ്ചായത്തുകളിൽ വ്യക്തമായ ആധിപത്യം സ്ഥാപിച്ചുകൊണ്ടാണ് ഇടതു മുന്നണി ജയിച്ചു കയറിയത്. അതിനിടെ കയ്യിലുണ്ടായിരുന്ന ഒരു നഗരസഭ കൈവിട്ടു പോയതിൻ്റെ ഞെട്ടലിലാണ് നേതൃത്വം. ജില്ലാ പഞ്ചായത്തിലേതടക്കമുള്ള അപ്രതീക്ഷിത തോൽവിയുടെ ഞെട്ടലിലാണ് യു.ഡി.എഫ്. വ്യക്തമായ ഭൂരിപക്ഷത്തിൽ പന്തളം നഗരസഭയിൽ ഇടതുഭരണം അവസാനിപ്പിച്ചതിൻ്റെ ഞെട്ടലിലും ആവേശത്തിലുമാണ് എൻ.ഡി.എ.

ഇടതു മുന്നണി പോലും പ്രതീക്ഷിക്കാഞ്ഞ വിജയമാണ് ജില്ലാ പഞ്ചായത്തിൽ അവർ കരസ്ഥമാക്കിയത്. സർക്കാരിൻ്റെ ക്ഷേമ പ്രവർത്തനങ്ങൾ നിരത്തി നടത്തിയ പ്രവർത്തനമാണ് തുണച്ചത്. ജോസ് പക്ഷത്തിൻ്റെ വരവും ഗുണകരമായി. എന്നാൽ പടലപ്പിണക്കങ്ങളും നേതാക്കളുടെ കൊഴിഞ്ഞു പോക്കും യു.ഡി.എഫിന് തിരിച്ചടിയായി.ജില്ലാ പഞ്ചായത്തിലെ അകെയുള്ള 16 ഡിവിഷനുകളിൽ 12 എണ്ണം എൽ.ഡി.എഫ് നേടിയപ്പോൾ 4 എണ്ണം മാത്രമാണ് യു.ഡി.എഫിന് നേടാനായത്.( 2015ൽ യു.ഡി.എഫ് -11, എൽ.ഡി.എഫ് - അഞ്ച്) എൻ.ഡി.എക്ക് ഇത്തവണയും ജില്ലാ പഞ്ചായത്തിൽ അക്കൗണ്ട് തുറക്കാനായില്ല.

എട്ട് ബ്ലോക്കുകളിൽ ആറെണ്ണം എൽ.ഡി.എഫ് പിടിച്ചടക്കിയപ്പോൾ യു.ഡി.എഫിന് രണ്ടെണ്ണത്തിൽ തൃപ്തിയടയേണ്ടിവന്നു. 2015ൽ ഇരു കൂട്ടർക്കും നാലു വീതം എന്ന നിലയിലായിരുന്നു.നാല് നഗരസഭകളിൽ ഇത്തവണ പന്തളത്ത് മാത്രമാണ് ആര് ഭരിക്കുമെന്ന് വ്യക്തമായത്. ഇവിടെ ഇടതിന് ഭരണം നഷ്ടമായി.33 സീറ്റിൽ 18 എണ്ണം നേടിയാണ് എൻ.ഡി.എ ഭരണം പിടിച്ചത്. എൽ.ഡി.എഫിന് അഞ്ച് സീറ്റ് നേടാൻ മാത്രമേ കഴിഞ്ഞുള്ളൂ. ഇത് പരിശോധിക്കുമെന്ന് നേതൃത്വം വ്യക്തമാക്കിക്കഴിഞ്ഞു.

മറ്റ് മൂന്നിടങ്ങളിൽ പത്തനംതിട്ടയിലും അടൂരിലും യു.ഡി.എഫും എൽ.ഡി.എഫും തുല്യ സീറ്റുകൾ നേടി. പത്തനംതിട്ട നഗരസഭ  അഞ്ച് സീറ്റ് നേടിയ എസ്.ഡി.പി.ഐയുമായി ധാരണയായാൽ യു.ഡി.എഫ് തന്നെ ഭരിക്കും. അടൂരിൽ ഇടതു ഭരണത്തുടർച്ച സ്വതന്ത്രർ തീരുമാനിക്കും. തിരുവല്ലയിൽ 16 സീറ്റു നേടി യു.ഡി.എഫ് ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും ഭരണം നിലനിർത്താനുള്ള ഭൂരിപക്ഷമില്ലാത്തത് തിരിച്ചടിയായി.കഴിഞ്ഞ തവണ എൽ.ഡി.എഫും യു.ഡി.എഫും രണ്ട് വീതം നഗരസഭകൾ നേടിയിരുന്നു. 53 പഞ്ചായത്തുകളിൽ  എൽ.ഡി.എഫ് - 23, യു.ഡി.എഫ് -23, എൻ.ഡി.എ -3, മറ്റുള്ളവർ - 5, എന്നതാണ് നില. 2015ൽ ഇത് എൽ.ഡി.എഫ് -28, യു.ഡി.എഫ് -22, എൻ.ഡി.എ- 3 എന്ന നിലക്കായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a day ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  a day ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  a day ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  a day ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  a day ago
No Image

ഉരുൾദുരന്തം: ഒന്നും ലഭിക്കാതെ കെട്ടിട ഉടമകൾ നഷ്ടം കണക്ക് 40 കോടിയിലധികം

Kerala
  •  a day ago
No Image

ആല്‍വിനെ ഇടിച്ചത് ബെന്‍സെന്ന് പൊലിസ്

Kerala
  •  a day ago
No Image

വഖ്ഫ് ആക്ടിനെ ചോദ്യം ചെയ്യാനാവില്ല ; 'മുനമ്പം പ്രദേശവാസികള്‍ക്കെതിരേയുള്ള നടപടിയില്‍ താല്‍ക്കാലിക സ്റ്റേ ആകാം'

Kerala
  •  a day ago
No Image

മുന്‍ ഡിജിപി  ആര്‍.ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ ഹരജിയുമായി അതിജീവിത

Kerala
  •  a day ago
No Image

മസ്ദൂർ ലൈൻമാനാകും  ഐ.ടി.ഐക്കാർ എൻജിനീയറും; യോഗ്യതയില്ലാത്തവർക്ക് സ്ഥാനക്കയറ്റം- അപകടം വർധിക്കുന്നതായി വിലയിരുത്തൽ

Kerala
  •  a day ago