HOME
DETAILS
MAL
എന്‍.ഐ.എ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി
backup
July 17 2019 | 13:07 PM
ന്യൂഡല്‍ഹി: ലോക്സഭയില്‍ പാസായതിനു പിന്നാലെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി. ശബ്ദവോട്ടോടെയാണ് പാസായത്. രണ്ടു ദിവസം മുന്‍പാണ് ആറിനെതിരേ 278 വോട്ടുകള്‍ക്ക് ഭേദഗതി ബില്‍ ലോക്സഭയില്‍ പാസായിരുന്നത്. അതേസമയം ബില്ലിനെതിരേ രാജ്യവ്യാപകമായി വന്‍ പ്രതിഷേധമാണ് ഉയരുന്നത്. മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരേ വ്യാപകമായി ദുരുപയോഗം ചെയ്യുമെന്ന് ഭയപ്പെടുന്ന ഭേദഗതി ബില്ലിനു മേല്‍ ലോക്സഭയില്‍ അസദുദ്ദീന്‍ ഉവൈസിയും അമിത്ഷായും തമ്മില്‍ ചൂടേറിയ ചര്‍ച്ചയായിരുന്നു നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."