HOME
DETAILS
MAL
ഫൈസർ-ബയോടെക് വാക്സിന് ഒമാനിലെ ആരോഗ്യ വകുപ്പിന്റെ അംഗീകാരം
backup
December 16 2020 | 12:12 PM
മസ്‌കറ്റ്:അടിയന്തര ഉപയോഗത്തിനായി ഫൈസർ ബയോടെക് -വാക്സിൻ ഇറക്കുമതി ചെയ്യുന്നതിന് ഒമാൻ ആരോഗ്യ മന്ത്രാലയം അനുമതി നൽകി.16 വയസ്സിന് മുകളിലുള്ളവർക്ക് അടിയന്തിര ഉപയോഗതത്തിനാണ് അനുമതി.അമേരിക്കൻ കമ്പനിയായ ഫൈസർ നൽകിയ ഫലപ്രാപ്തിയും സുരക്ഷാ പഠനങ്ങളും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫാർമസ്യൂട്ടിക്കൽ അഫയേഴ്‌സ് ആൻഡ് ഡ്രഗ് കൺട്രോൾ വിലയിരുത്തി.
മൂന്ന് ആഴ്ച ഇടവേളയോടെ വാക്സിൻ രണ്ട് ഡോസുകളായി നൽകും.രണ്ടാമത്തെ ഡോസ് നൽകിയതിന് ശേഷം വാക്സിന്റെ ഫലപ്രാപ്തി വിലയിരുത്തും.38,000 ത്തോളം പേരിൽ നടത്തിയ ക്ലിനിക്കൽ പഠനങ്ങൾ സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജനസംഖ്യയുടെ 60 ശതമാനം വരുന്ന ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പിനുള്ള മുൻഗണനാ ക്രമം നിശ്ചയിച്ചിട്ടുണ്ട്.ആരോഗ്യ പ്രവർത്തകന്മാർ 65 വയസ്സിനു മുകളിലുള്ള പ്രായമായവർ, പ്രമേഹം, വിട്ടുമാറാത്ത ശ്വാസകോശ, വൃക്ക രോഗികൾ ,അടിസ്ഥാന സേവന ദാതാക്കൾ, രോഗപ്രതിരോധ ശേഷിയില്ലാത്തവർ എന്നിവരുൾപ്പെടെയുള്ളവർക്ക് മുൻഗണന അനുസരിച്ച് വാക്സിനേഷൻ നൽകും.
രാജ്യത്ത് എല്ലാവർക്കും വാക്സിനേഷൻ നൽകാൻ ഒരു നിയമവും നിർബന്ധിക്കുന്നില്ല, അതിനാൽ കൊറോണ വാക്സിൻ നിർബന്ധിതമാകില്ല. യുണൈറ്റഡ് കിംഗ്ഡം, കാനഡ, യുഎസ് എന്നീ രാജ്യങ്ങൾ ഫൈസർ വാക്സിന് നേരത്തെ അംഗീകാരം നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."