
സംസ്ഥാനത്ത് 6185 പേര്‍ക്ക് കൊവിഡ് :5728 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6185 പേര്‍ക്ക് കൊവിഡ്സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. എറണാകുളം 959, കോഴിക്കോട് 642, തൃശൂര്‍ 585, കോട്ടയം 568, കൊല്ലം 507, പത്തനംതിട്ട 443, ആലപ്പുഴ 441, മലപ്പുറം 437, പാലക്കാട് 401, വയനാട് 361, തിരുവനന്തപുരം 345, കണ്ണൂര്‍ 250, ഇടുക്കി 186, കാസര്‍ഗോഡ് 60 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 61,882 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.99 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 71,18,200 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം തിരുമല സ്വദേശി ശശിധരന് തമ്പി (79), ഭരതന്നൂര്‍ സ്വദേശി വിനോദ് കുമാര്‍ (61), നെടുമങ്ങാട് സ്വദേശി ഷാഫി (55), ധനുവച്ചപുരം സ്വദേശി തങ്കപ്പന് (76), കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി അമ്മിണി ചാക്കോ (79), പത്തനംതിട്ട ഏനാത്ത് സ്വദേശി രാജന് (63), പത്തനംതിട്ട സ്വദേശി സരസമ്മ (69), മക്കപുഴ സ്വദേശി പ്രഭാകരന് (60), ആലപ്പുഴ പള്ളിക്കതായി സ്വദേശി ജയിംസ് (86), മാവേലിക്കര സ്വദേശി ആനന്ദവല്ലി (66), മുതുകുളം സ്വദേശി ഗോപി (72), ചെങ്ങന്നൂര്‍ സ്വദേശി ബാലചന്ദ്രന് (67), എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശി സി.ജെ. സെബാസ്റ്റ്യന്‍ (75), തൃശൂര്‍ മതിലകം സ്വദേശി ബഷീര്‍ (64), പോട്ടോരെ സ്വദേശിനി സീന (45), പാലക്കാട് ഗ്രാമം റോഡ് സ്വദേശി സി.വി. ശശികല (75), മലപ്പുറം ആനമങ്ങാട് സ്വദേശിനി അയിഷ (73), വട്ടള്ളൂര്‍ സ്വദേശിനി ഫാത്തിമ (83), മാമ്പുറം സ്വദേശി അലാവി (86), എടക്കര സ്വദേശി ഏലിയാമ്മ (90), പോരൂര്‍ സ്വദേശി ശിവശങ്കരന് (73), പന്നിപ്പാറ സ്വദേശിനി അയിഷകുട്ടി (76), കോട്ടിലങ്ങാടി സ്വദേശി അബ്ദുറഹ്മാന് (80), കോഴിക്കോട് നരിപ്പറ്റ സ്വദേശി കണ്ണന് (80), വില്ലപ്പള്ളി സ്വദേശി മുഹമ്മദ് ഷാസില്‍ (15), വയനാട് മുട്ടില്‍ സ്വദേശി രാഘവന് (68), കാസര്‍ഗോഡ് ദലംപാടി സ്വദേശി നാരായണന് (80) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2707 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 66 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5295 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 770 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 687, കോഴിക്കോട് 622, തൃശൂര്‍ 566, കോട്ടയം 537, കൊല്ലം 502, പത്തനംതിട്ട 341, ആലപ്പുഴ 428, മലപ്പുറം 407, പാലക്കാട് 205, വയനാട് 351, തിരുവനന്തപുരം 223, കണ്ണൂര്‍ 196, ഇടുക്കി 175, കാസര്‍ഗോഡ് 55 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
54 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 10, തിരുവനന്തതപുരം, എറണാകുളം 9 വീതം, വയനാട് 5, തൃശൂര്‍, പാലക്കാട് 4 വീതം, കോഴിക്കോട്, കാസര്‍ഗോഡ് 3 വീതം, പത്തനംതിട്ട, കോട്ടയം, മലപ്പുറം 2 വീതം, കൊല്ലം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5728 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 320, കൊല്ലം 375, പത്തനംതിട്ട 226, ആലപ്പുഴ 366, കോട്ടയം 409, ഇടുക്കി 316, എറണാകുളം 720, തൃശൂര്‍ 550, പാലക്കാട് 331, മലപ്പുറം 943, കോഴിക്കോട് 788, വയനാട് 155, കണ്ണൂര്‍ 100, കാസര്‍ഗോഡ് 129 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 58,184 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,22,394 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,99,057 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,85,919 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,138 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1678 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 10 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ കരിങ്കുന്നം (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 7), തൃശൂര്‍ ജില്ലയിലെ വള്ളത്തോള്‍ നഗര്‍ (15), മറ്റത്തൂര്‍ (8, 10), കടവല്ലൂര്‍ (സബ് വാര്‍ഡ് 10), കോടശേരി (5), ആതിരപ്പള്ളി (സബ് വാര്‍ഡ് 7), കടുകുറ്റി (സബ് വാര്‍ഡ് 1), കോട്ടയം ജില്ലയിലെ എരുമേലി (23), കിടങ്ങൂര്‍ (10), വാഴപ്പള്ളി (6, 9, 12, 16) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 450 ഹോട്ട് സ്പോട്ടുകളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിപ രോഗബാധ സംശയം; 15-കാരിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
Kerala
• 2 days ago
യുഎഇ പ്രവാസികള്‍ ബാങ്ക് നിക്ഷേപം നടത്തുന്നതിനേക്കാള്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതിന്റെ കാരണങ്ങളിതാണ്
uae
• 2 days ago
അബൂദബിയില്‍ പാര്‍ക്കിംഗ് നടപടികള്‍ക്ക് എഐ സംവിധാനം പരീക്ഷിച്ച് ക്യൂ മൊബിലിറ്റി
uae
• 2 days ago
വന്ദേഭാരത് ട്രെയിനില്‍ ഇനി 15 മിനിറ്റ് മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം ; 8 ട്രെയിനുകളിലാണ് തത്സമയ ബുക്കിങ്
National
• 2 days ago
ലൈംഗിക തൊഴിലിൽ ഇറങ്ങാൻ നിർബന്ധിച്ചു; നിരസിച്ച പങ്കാളിയെ 22-കാരൻ കുത്തിക്കൊന്നു
National
• 2 days ago
യുഎഇയില്‍ പുതിയ നികുതി; മധുര പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതനുസരിച്ച് വിലയും കൂടും
uae
• 2 days ago
തൃശൂരിൽ റോഡിലെ കുഴിയിൽ വീണ്ടും ജീവൻ പൊലിഞ്ഞു; ബൈക്ക് വെട്ടിച്ച യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ
Kerala
• 2 days ago
ചെങ്കടലിലെ കടലാക്രമണത്തില്‍ കാണാതായ മലയാളി കപ്പല്‍ ജീവനക്കാരന് യെമനില്‍ നിന്ന് കുടുംബത്തെ വിളിച്ചു
Kerala
• 2 days ago
'ഐക്യമാണ് നമ്മുടെ കരുത്തിന്റെ കാതൽ'; യൂണിയന് പ്രതിജ്ഞാ ദിനത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്
uae
• 2 days ago
ശിവരാത്രി ദിനത്തിൽ കോഴിക്കറി വിളമ്പിയ വിദ്യാർത്ഥിയെ പുറത്താക്കി യൂണിവേഴ്സിറ്റി; മെസ് സെക്രട്ടറിക്ക് 5,000 രൂപ പിഴ
National
• 2 days ago
പക: പെട്രോളൊഴിച്ചു തീ വയ്ക്കുന്നതിലേക്ക് - ക്രിസ്റ്റഫറിന്റെ നില അതീവ ഗുരുതരം
Kerala
• 2 days ago
തുർക്കിക്ക് ഇന്ത്യൻ തിരിച്ചടി; ടൂറിസം മേഖലയിൽ വൻ സാമ്പത്തിക നഷ്ടം
International
• 2 days ago
കൊടികുത്തി വീടുപൂട്ടി സി.പി.എം നേതാക്കൾ: കൈക്കുഞ്ഞടക്കം കുടുംബം വീടിന് പുറത്ത്, പ്രതിഷേധം
Kerala
• 2 days ago
പൊന്നുമോനെ ഒരുനോക്കു കാണാന്‍ അമ്മ എത്തും; മിഥുന് വിട നല്കാന് നാടൊരുങ്ങി, സംസ്കാരം ഇന്ന്
Kerala
• 2 days ago
ചരിത്രപ്രസിദ്ധമായ വെസ്റ്റ് ബാങ്ക് ഇബ്രാഹീമി പള്ളിയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഇസ്റാഈല്‍ പദ്ധതിയെ അപലപിച്ച് യുഎഇ
International
• 2 days ago
സംസ്ഥാനത്ത് അതിതീവ്ര മഴ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, നാലിടത്ത് ഓറഞ്ച്, മൂന്നിടത്ത് അവധി
Weather
• 2 days ago
സ്കൂൾ സമയമാറ്റം: ഇല്ലാത്ത നിർദേശത്തിന്റെ പേരിൽ വിദ്വേഷ പ്രചാരണത്തിനു ശ്രമം, സമസ്തക്കെതിരെ വ്യാജവാർത്തയുമായി ഏഷ്യാനെറ്റും ജനം ടിവിയും, ദീപികയും
Kerala
• 2 days ago
എന്‍ഐ.എ കേസുകളിലെ വിചാരണ നീളുന്നു; ജാമ്യം നല്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി
National
• 2 days ago
അപകടങ്ങള്‍ തുടര്‍ക്കഥ: എങ്ങുമെത്താതെ കെഎസ്ഇബിയുടെ എബിസി ലൈന്‍ പദ്ധതി
Kerala
• 2 days ago
പി.എസ്.സി എഴുതണോ; കിടക്കയിൽ നിന്നെഴുന്നേറ്റ് ഓടിക്കോളൂ, ഏഴ് മണി പരീക്ഷ ദുരിതമാകുമെന്ന് ഉദ്യോഗാർഥികൾ
PSC/UPSC
• 2 days ago
കണ്ണുതുറക്കൂ സർക്കാരേ; സമരം ചെയ്ത് നേടിയ റോഡ് നിർമാണ പദ്ധതി സർക്കാർ ഉപേക്ഷിക്കുന്നു, തെരുവിൽ കുടിൽകെട്ടി സമരം നടത്തി ആദിവാസികൾ
Kerala
• 2 days ago