
ചരിത്രപ്രസിദ്ധമായ വെസ്റ്റ് ബാങ്ക് ഇബ്രാഹീമി പള്ളിയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഇസ്റാഈല്‍ പദ്ധതിയെ അപലപിച്ച് യുഎഇ

ദുബൈ: അധിനിവേശ വെസ്റ്റ് ബാങ്കിലെ ഹീബ്രൂണ്‍ നഗരത്തിലെ ഇബ്രാഹിമി പള്ളിയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഇസ്റാഈല്‍ പദ്ധതിയെ യു.എ.ഇ ശക്തമായി അപലപിച്ചു. കിരിയാത് അര്‍ബ സെറ്റില്‍മെന്റിലെ ഫലസ്തീന് അധികൃതരില്‍നിന്ന് ജൂത മത കൗണ്‍സിലിന് നിയന്ത്രണം കൈമാറാനുള്ള നീക്കം പള്ളിയുടെ ചരിത്രപരവും നിയമപരവുമായ പദവിയുടെ ഗുരുതര ലംഘനമാണെന്ന് യു.എ.ഇ വിദേശ കാര്യ മന്ത്രാലയം പറഞ്ഞു.
പുണ്യ സ്ഥലങ്ങളുടെ നിലവിലെ സ്ഥിതിയെ മാനിക്കേണ്ടതിന്റെ പ്രാധാന്യം യു.എ.ഇ വിദേശ കാര്യ മന്ത്രാലയം ഊന്നിപ്പറയുകയും അധിനിവിഷ്ട ഫലസ്തീന് പ്രദേശങ്ങളെ അസ്ഥിരപ്പെടുത്താനും സംഘര്‍ഷം ലഘൂകരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ദുര്‍ബലപ്പെടുത്താനും സാധ്യതയുള്ള ഏകപക്ഷീയവും പ്രകോപനപരവുമായ നടപടികള്‍ ആണിതെന്നും, അതിനാല്‍ നീക്കം ഉടനടി നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു.
പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുകയും ഇസ്റാഈല്‍ അധിനിവേശ വെസ്റ്റ് ബാങ്ക് നിയന്ത്രിക്കുകയും ചെയ്യുന്ന ഇസ്റാഈല്‍ സിവില്‍ അഡ്മിനിസ്ട്രേഷനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ഇതുസംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ഇബ്രാഹിമി പള്ളി നിലവില്‍ ഫലസ്തീന് ഔഖാഫ്, മത കാര്യ മന്ത്രാലയത്തിന്റെയും ഹീബ്രന് മുനിസിപ്പാലിറ്റിയുടെയും അധികാരത്തിലും ഭരണത്തിലുമാണ്. ഇസ്ലാമിലും ജൂത മതത്തിലും ഏറ്റവും ആദരണീയമായ സ്ഥലങ്ങളില്‍ ഒന്നാണീ പള്ളി. 2017ല്‍ യുനെസ്കൊ ഇതിനെ ലോക പൈതൃക സ്ഥലമായി നാമനിര്‍ദേശം ചെയ്തിരുന്നു. അതേസമയം, അപകടത്തിലാണെന്ന് യു.എന്‍ സാംസ്കാരിക സംഘടന കരുതുന്ന സ്ഥലങ്ങളുടെ പട്ടികയിലും ഇതിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
യുനെസ്കൊയിലെ ഫലസ്തീന് രാഷ്ട്ര സ്ഥിരം പ്രതിനിധി സംഘം ഇസ്റാഈലിന്റെ പദ്ധതി 'അപകടകരവും നിയമ വിരുദ്ധവും' എന്ന് വിശേഷിപ്പിച്ചു. പുണ്യസ്ഥലങ്ങള്‍ സംരക്ഷിക്കുന്നതിലും അവയുടെ മതപരവും ചരിത്രപരവുമായ പദവി സംരക്ഷിക്കുന്നതിലും അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് യു.എ.ഇ ആഹ്വാനം ചെയ്തു.
മിഡില്‍ ഈസ്റ്റിലെ സമാധാന പ്രക്രിയ മുന്നോട്ട് കൊണ്ടുപോകുന്നതിനും ദ്വിരാഷ്ട്ര പരിഹാരത്തെ ദുര്‍ബലപ്പെടുത്തുന്ന നിയമ വിരുദ്ധമായ ആചാരങ്ങള്‍ അവസാനിപ്പിക്കുന്നതിനുമുള്ള എല്ലാ പ്രാദേശിക, അന്തര്‍ദേശീയ ശ്രമങ്ങളെയും പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകത മന്ത്രാലയം അടിവരയിട്ടു.
The United Arab Emirates has expressed its strong condemnation and denunciation of the Israeli plan to transfer authority and administration of the Ibrahimi Mosque from the Palestinian Ministry of Awqaf and Religious Affairs and the Hebron Municipality to the Jewish Religious Council in the Kiryat Arba settlement, which constitutes a grave violation of the historical and legal status quo at the Ibrahimi Mosque.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കണ്ണൂരില്‍ മൂന്നു വയസുള്ളു കുഞ്ഞുമായി അമ്മ പുഴയില്‍ ചാടി
Kerala
• a day ago
'തന്നെ അയാൾ ചവിട്ടി കൂട്ടി, ആത്മഹത്യ ചെയ്യാൻ പോലുമുള്ള ധൈര്യമില്ല'; കരഞ്ഞുകൊണ്ട് അതുല്യ സുഹൃത്തിനയച്ച സന്ദേശം പുറത്ത്
Kerala
• a day ago
പഹൽഗാം ഭീകരാക്രമണ പശ്ചാത്തലം; ഇന്ത്യ-പാകിസ്താൻ ത്രില്ലർ പോരാട്ടം ഉപേക്ഷിച്ചു
Cricket
• a day ago
ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്; ഒന്നര ലക്ഷം നഷ്ടമായി, ആലുവയിൽ യുവാവ് ആത്മഹത്യ ചെയ്തു
Kerala
• a day ago
ഷോക്കേറ്റ് കേരളം; ഒരുവർഷത്തിനിടെ ജീവൻ നഷ്ടമായത് 241 പേർക്ക്
Kerala
• a day ago
ആര്.എസ്.എസിന്റെ നാലുദിവസത്തെ വിദ്യാഭ്യാസസമ്മേളനം കാലടിയില്‍; വിദ്യാഭ്യാസമന്ത്രിമാരും വിസിമാരും പങ്കെടുക്കും
Kerala
• a day ago
വാഗമണ്ണില്‍ ചാര്‍ജിങ് സ്റ്റേഷനില്‍ കാറടിച്ചു കയറി നാലുവയസുകാരന് മരിച്ച സംഭവത്തില്‍ ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലിസ്
Kerala
• a day ago
മെസിയുടെ ഗോൾ മഴയിൽ റൊണാൾഡോ വീണു; ചരിത്രം സൃഷ്ടിച്ച് അർജന്റൈൻ ഇതിഹാസം
Football
• a day ago
തിരുവനന്തപുരത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രികന് മരിച്ചു
Kerala
• a day ago
യുഎഇയില്‍ പലയിടങ്ങളിലും ഇന്നലെ മഴ, മേഘാവൃത അന്തരീക്ഷം; ഇന്നും മഴയ്ക്ക് സാധ്യത | UAE weather today
uae
• a day ago
ബോംബ് വീഴുന്നതിനിടെ ഓണ്‍ലൈനില്‍ പരീക്ഷയെഴുതി ഗസ്സയിലെ കുട്ടികള്‍; ആക്രമണം തുടങ്ങിയ ശേഷം ഇതാദ്യം
International
• a day ago
എസ്.സി, എസ്.ടി, മുസ് ലിം വിഭാഗങ്ങളിൽ തൊഴിലില്ലായ്മ വർധിച്ചു
Kerala
• a day ago
പാകിസ്താനെതിരെയുള്ള മത്സരത്തിൽ നിന്നും പിന്മാറി മുൻ ഇന്ത്യൻ താരങ്ങൾ; റിപ്പോർട്ട്
Cricket
• a day ago
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗവർണറെ കാണും; നിർണായക കൂടിക്കാഴ്ച രാജ്ഭവനിൽ
Kerala
• a day ago
കോഴിക്കോട് നാലംഗ കുടുംബത്തോട് ബാങ്കിന്റെ ക്രൂരത; ലോണ്‍ അടവ് മുടങ്ങിയതോടെ ജപ്തി; സ്കൂള്‍ വരാന്തയില്‍ അന്തിയുറങ്ങി കുടുംബം
Kerala
• 2 days ago
ഷാർജയിലെ ഫ്ലാറ്റിൽ മലയാളി യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കാരണം ഭർത്താവുമായി വഴക്കിട്ടതോ?
uae
• 2 days ago
ഹിന്ദു രക്ഷാദള്‍ പ്രതിഷേധം; മെനുവില്‍ നിന്ന് ചിക്കന്‍ ഒഴിവാക്കി കെഎഫ്സി; 'ഇനി വെജ് മാത്രം'
National
• 2 days ago
ഇരുപതു വര്‍ഷമായി അബോധാവസ്ഥയില്‍ ചികിത്സയിൽ കഴിഞ്ഞ സഊദി രാജകുമാരൻ അല്‍വലീദ് ബിൻ ത്വലാൽ അന്തരിച്ചു
Saudi-arabia
• 2 days ago
'ജെഎസ്കെ' വിവാദത്തിൽ കേന്ദ്രമന്ത്രിയെന്ന നിലയിൽ ഇടപെട്ടിട്ടില്ലെന്ന് സുരേഷ് ഗോപി
താൻ കൈകൾ കഴുകി ആരുടേയും കയ്യിലേക്ക് ഒഴിച്ചില്ല, തന്റെ കയ്യിന്റെ വൃത്തി താൻ തീരുമാനിക്കുമെന്നും അദ്ദേഹം ദുബൈയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു
Kerala
• 2 days ago
മിർദിഫ് സിറ്റി സെന്ററിന് സമീപം കാറിന് തീപിടിച്ചു; അബൂദബി-ഷാർജ റൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷം
uae
• 2 days ago
സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കും; ശേഷം ടെലിഗ്രാമിലൂടെ കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ വില്‍ക്കും; കോഴിക്കോട് സ്വദേശി അറസ്റ്റില്‍
Kerala
• a day ago
കോടതികളില്‍ എഐക്ക് നിയന്ത്രണം; മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി
Kerala
• 2 days ago
അതുല്യയുടെ മരണത്തിന് പിന്നിൽ ഭർത്താവിന്റെ ക്രൂരത: തെളിവായി ചിത്രങ്ങളും, വീഡിയോയും; പരാതിയുമായി കുടുംബം
uae
• 2 days ago