HOME
DETAILS
MAL
യു.ഡി.എഫ് കോട്ടയായ മധ്യകേരളം ഇടതിനൊപ്പം: ജോസ് കെ. മാണി
backup
December 17 2020 | 03:12 AM
പാല: മധ്യകേരളത്തിന്റെ രാഷ്ട്രീയം മാറ്റിമറിക്കുന്ന ജനവിധിയാണ് ഉണ്ടായതെന്ന് ജോസ് കെ മാണി. കേരളമൊട്ടാകെ എല്‍.ഡി.എഫ് വന്‍ മുന്നേറ്റം ഉണ്ടാക്കിയപ്പോള്‍ എന്നും യു.ഡി.എഫ് കോട്ട എന്ന് വിശേഷിപ്പിച്ചിരുന്ന മധ്യകേരളം ഇത്തവണ ഇടതിനൊപ്പം നിന്നു. യോജിച്ച പ്രവര്‍ത്തനം കൊണ്ടാണ് മുന്നണിക്ക് വലിയ വിജയം നേടാന്‍ കഴിഞ്ഞത്. മാണി സാറിന്റെ രാഷ്ട്രീയത്തോടുള്ള ജനങ്ങളുടെ സ്നേഹം ഈ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ സഹായിച്ചു. ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന് കൂടുതല്‍ കരുത്തേകുന്ന ജനവിധിയാണ് ഉണ്ടായത്. പൊള്ളയായ ആരോപണങ്ങളും അസത്യങ്ങളും ജനങ്ങള്‍ പാടെ തള്ളിക്കളഞ്ഞു. എല്‍.ഡി.എഫ് മുന്നണിയില്‍ നിന്ന് ജയിച്ചവര്‍ക്ക് അദ്ദേഹം അഭിനന്ദനം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."