HOME
DETAILS
MAL
പ്രളയാനന്തര കേരളം: സാക്ഷരതാ മിഷന്റെ സര്‍വേ ആരംഭിച്ചു
backup
October 02 2018 | 18:10 PM
തിരുവനന്തപുരം: പ്രളയാനന്തര കേരളത്തെക്കുറിച്ച് പഠിക്കാന്‍ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ സര്‍വേ ആരംഭിച്ചു. 50,000 വളന്റിയര്‍മാരാണ് സര്‍വേയില്‍ പങ്കെടുക്കുന്നത്. ഒരു പഠിതാവ് അഞ്ച് വീടുകള്‍ എന്ന ക്രമത്തില്‍ സംസ്ഥാനത്തെ രണ്ടരലക്ഷം വീടുകളിലാണ് സര്‍വേ നടത്തുന്നത്.
ഈ മാസം ഏഴിന് പഠനകേന്ദ്രങ്ങളില്‍ സര്‍വേ വിവരങ്ങളുടെ ക്രോഡീകരണം നടക്കും. തുടര്‍ന്ന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. സര്‍വേയില്‍ കണ്ടെത്തുന്ന വിവരങ്ങളും ദുരന്തനിവാരണ നിര്‍ദേശങ്ങളുമടങ്ങിയ വിശദമായ റിപ്പോര്‍ട്ട് 13ന് സര്‍ക്കാരിന് സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."