HOME
DETAILS
MAL
ശ്മശാന വഴി പ്രശ്‌നം: വഴിതടഞ്ഞതിനു കേസെടുത്തു
backup
July 30 2016 | 21:07 PM
മഞ്ചേരി: ശ്മശാനത്തിലേക്ക് വഴി അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മഞ്ചേരി കച്ചേരിപ്പടിയില്‍ വഴിതടഞ്ഞതിന് കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരേ മഞ്ചേരി പൊലിസ് കേസെടുത്തു. സമരത്തിനെത്തിയ കെ.രാജന്‍, ശശി, വിജയന്‍, ഭാസ്‌ക്കരന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. പൊലിസ് സ്റ്റേഷന്‍, ജില്ലാ കോടതി , മിനി സിവില്‍സ്റ്റേഷന്‍ തുടങ്ങി നിരവധി കേന്ദ്രങ്ങളിലേക്ക് കടന്നുപോവേണ്ട വാഹനങ്ങള്‍ സമരത്തില്‍ കുടുങ്ങിക്കിടന്നിരുന്നു. വാഹനങ്ങള്‍ തടഞ്ഞു വഴി തടസപ്പെടുത്തിയതിലാണ് കേസെടുത്തതെന്ന് മഞ്ചേരി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."