HOME
DETAILS
MAL
ചാലിയാറില്‍ ഭൂരിപക്ഷം യു.ഡി.എഫിന്; പ്രസിഡന്റാവുക എല്‍.ഡി.എഫ് പ്രതിനിധി
backup
December 17 2020 | 10:12 AM
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തില്‍ ഭരിക്കാനാവശ്യമായ ഭൂരിപക്ഷം ലഭിച്ചത് യു.ഡി.എഫിനാണെങ്കിലും പ്രസിഡന്റാവുക എല്‍.ഡി.എഫ് പ്രതിനിധി. പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം പട്ടികവര്‍ഗ സംവരണമാണ്. ഈ വിഭാഗത്തില്‍പ്പെടുന്ന യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി വിജയന്‍ കാരേരി പരാജയപ്പെട്ടതിനാലാണ് ആനപ്പാറയില്‍ നിന്ന് വിജയിച്ച മനോഹരന് നറുക്കുവീണത്.
14 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ യു.ഡി.എഫ് 8, എല്‍.ഡി.എഫിന് 6 എന്നിങ്ങനെയാണ് സീറ്റുകള്‍ ലഭിച്ചത്. പഞ്ചായത്ത് രൂപീകരിച്ച് 41 വര്‍ഷത്തിനുശേഷമാണ് ജില്ലയില്‍ ഏറ്റവുമധികം ആദിവാസികള്‍ താമസിക്കുന്ന ചാലിയാര്‍ പഞ്ചായത്തിന്റെ അമരത്തേക്ക് ഇവര്‍ക്കിടയില്‍ നിന്നുള്ള ഒരാളെത്തുന്നത്. കഴിഞ്ഞതവണ സീറ്റുകള്‍ തുല്യമായതോടെ നറുക്കെടുപ്പില്‍ ഭരണം എല്‍.ഡി.എഫിനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."