'ഗ്രാമപഞ്ചായത്ത് അടിയന്തര യോഗം വിളിച്ച് ഐ.ഒ.സിക്കെതിരേ നടപടി സ്വീകരിക്കണം'
തേഞ്ഞിപ്പലം: ഗ്രാമപഞ്ചായത്ത് അടിയന്തര യോഗം വിളിച്ച് ഐ.ഒ.സിക്കെതിരേ ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ഐ.ഒ.സി ജനകീയ സമരസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സമരസമിതി പ്രക്ഷോഭം ശക്തമാക്കൊനൊരുങ്ങുകയാണ്. പി. അബ്ദുല്‍ഹമീദ് എം.എല്‍.എ കലക്ടറുമായി നടത്തുന്ന സര്‍വകക്ഷി ചര്‍ച്ചയ്ക്ക് ശേഷം ഭാവി സമര പരിപാടികള്‍ പ്രഖ്യാപിക്കും. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി 20 മിനുട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി വിവിധ ക്ലബുകളുടെയും യുവജന സംഘടനകളുടെയും നേതൃത്വത്തില്‍ ഗ്രാമങ്ങളില്‍ 60 കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കും.
തുടര്‍ന്ന് ഐ.ഒ.സി പ്ലാന്റ് വളയലടക്കമുള്ള സമര പരിപാടികള്‍ നടത്തും. മംഗലാപുരത്ത്‌നിന്ന് പ്ലാന്റിലേക്ക് വരുന്ന ബുള്ളറ്റ് ടാങ്കര്‍ ലോറികളില്‍ സിംഗിള്‍ ഡ്രൈവര്‍ വരുന്നതും പകല്‍ ഓടുന്നതുമായ വാഹനങ്ങള്‍ തടഞ്ഞ് കാസര്‍കോട് വെച്ച് 24 മണിക്കൂര്‍ തടയല്‍ സമരം നടത്തും. പ്ലാന്‍ിന് മുന്‍പില്‍ വിവിധ ജനപ്രതിനിധികളുടെയും യുവജന സംഘടനകളുടെയും കലാ, സാമൂഹിക, സാസ്‌കാരിക പ്രവര്‍ത്തകരുടെയും ഭിന്നശേഷിക്കാരുടെയും നേതൃത്വത്തില്‍ ചര്‍ച്ചാ സംഗമം സംഘടിപ്പിക്കും.
പരിസരത്ത് താമസിക്കുന്ന 10001 ആളുകള്‍ ഒപ്പുവെച്ച ഹരജി പെട്രോളിയം മന്ത്രിക്ക് നേരിട്ടെത്തിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പി.എം മുഹമ്മദ് അലി ബാബു, ടി. അബ്ബാസ്, എ.പി മുഹമ്മദ്, കെ. മുഹമ്മദ് ബാബു, കെ.എം മുഹമ്മദ് അലി, കെ.ടി ജാഫര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."