HOME
DETAILS
MAL
രൂപയ്ക്ക് കനത്ത നഷ്ടം: ഇടിഞ്ഞുതാണ് ഡോളറിനെതിരെ 73.34 ല്‍ എത്തി- അറിയാന്‍ 5 കാര്യങ്ങള്‍
backup
October 03 2018 | 05:10 AM
ന്യൂഡല്‍ഹി: സര്‍വ്വകാല റെക്കോര്‍ഡും ഭേദിച്ച് രൂപ ഇടിഞ്ഞുതാണു. യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 73.34 ലേക്ക് ഇടിഞ്ഞു. 43 പൈസയുടെ നഷ്ടമാണ് ഇന്നുണ്ടായത്.
- ആഗോള ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുത്തനെയുള്ള കയറ്റമാണ് മൂല്യമിടിഞ്ഞതിന്റെ പ്രധാനകാരണം. ഇറക്കുമതിക്കാര്‍ക്ക് അമേരിക്കന്‍ ഡോളറിന്റെ ആവശ്യം കൂടിയതും മൂലധനത്തിന്റെ നിലയ്ക്കാത്ത പ്രവാഹവും രൂപയെ ബാധിച്ചു.
- ഇറാന്‍ പെട്രോളിയം വ്യവസായത്തിനെതിരെ അടുത്ത മാസം മുതല്‍ യു.എസ് ഏര്‍പ്പെടുത്തുന്ന ഉപരോധം, യു.എസ് എണ്ണവിപണിയിലുണ്ടായ ഉയര്‍ച്ച, ബ്രെന്റ്, ഡബ്ല്യു.ടി.ഐ (വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ്) ക്രൂഡ് ഓയിലുകളുടെ വില വര്‍ധന എന്നിവയും വിപണിയില്‍ കോട്ടമുണ്ടാക്കി. ഇത് ഇനിയും തുടരുമെന്നു തന്നെയാണ് സൂചന.
- വിദേശ സ്ഥാപന നിക്ഷേപകരുടെ വലിയ തോതിലുള്ള ഷെയര്‍ വിറ്റഴിക്കലും മറ്റൊരു കാരണമായി. തിങ്കളാഴ്ച മാത്രം 1,842 കോടി രൂപയുടെ ഷെയറാണ് വിറ്റഴിച്ചത്.
- രൂപയുടെ നിരന്തര വീഴ്ചയ്‌ക്കെതിരെ കാര്യമായ നടപടിയൊന്നും കേന്ദ്രസര്‍ക്കാരോ ആര്‍.ബി.ഐയോ ഇതുവരെ സ്വീകരിച്ചിട്ടില്ല. ബാഹ്യഘടകങ്ങളാണ് കാരണങ്ങളെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
- അതിനിടെ, ഒക്ടോബറില്‍ നാണ്യവിപണിയിലേക്ക് 36,000 കോടി രൂപ ഇറക്കുമെന്ന് ആര്‍.ബി.ഐ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ ബോണ്ടുകള്‍ തിരിച്ചുവാങ്ങുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."