അഞ്ചുവയസുകാരനെ മാതാവും രണ്ടാനച്ഛനും ചേര്‍ന്ന് കൊലപ്പെടുത്തി
കോയമ്പത്തൂര്‍: തേനിയിലെ കോമ്പയില്‍ അഞ്ചു വയസുകാരനെ മാതാവും രണ്ടാനച്ഛനും കൊലപ്പെടുത്തി. തല തകര്‍ത്തും കഴുത്തറുത്തുമായിരുന്നു കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലിസ് പറഞ്ഞു. ഗീതയെന്ന യുവതിയുടെ ആദ്യഭര്‍ത്താവിലുണ്ടായ കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. ഇവരുടെ വീട്ടിനടുത്തുള്ള ശ്മശാനത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഗീത (25), ഇവരുടെ രണ്ടാം ഭര്‍ത്താവ് ഉദയകുമാര്‍ (32), ഗീതയുടെ സഹോദരി ദുവനേശ്വരി (23), ഭര്‍ത്താവ് കാര്‍ത്തിക് (25) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു. തന്റെ ജീവിതത്തിന് കുട്ടി തടസമാകുമെന്ന് കണ്ടാണ് കൊലപാതകമെന്നാണ് യുവതി പൊലിസില്‍ മൊഴി നല്‍കിയത്. കുട്ടിയെ കാണാനില്ലെന്നു കാണിച്ചു ഗീത പൊലിസില്‍ പരാതി നല്‍കിയിരുന്നു.
പ്രദേശത്തെ സി.സി.ടി.വി. പരിശോധിച്ച പൊലിസ് ഉദയകുമാര്‍ കുട്ടിയെയും കൂട്ടി ശ്മശാനത്തിലേക്ക് പോകുന്നതും പിന്നീട് ഇയാള്‍ തനിച്ച് കാര്‍ത്തിക്കിന്റെ ഓട്ടോറിക്ഷയില്‍ മടങ്ങുന്നതും കണ്ടു. ശ്മശാനത്തില്‍ എത്തിയ കുട്ടിയെ പാറക്കല്ല് കൊണ്ട് തല തകര്‍ത്ത ശേഷം കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. ശ്മശാനത്തില്‍ ചില പൂജാ സാധനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ ബലി നല്കിയതാണോയെന്ന് സംശയിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."