HOME
DETAILS

തോല്‍വിയില്‍ പാഠം പഠിക്കാതെ കോണ്‍ഗ്രസ്; വിഴുപ്പലക്കല്‍ തുടങ്ങി

  
backup
December 18 2020 | 02:12 AM

%e0%b4%a4%e0%b5%8b%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%a0%e0%b4%82-%e0%b4%aa%e0%b4%a0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95

 


പരസ്യ വിമര്‍ശനവുമായി നേതാക്കള്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത ആഘാതമേറ്റതിനു പിന്നാലെ കോണ്‍ഗ്രസിലും യു.ഡി.എഫിലും വിഴുപ്പലക്കല്‍. പരസ്യ പ്രതികരണത്തിനുള്ള എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് സംസ്ഥാന നേതൃത്വത്തിനെതിരേ നേതാക്കള്‍ തന്നെ തലങ്ങും വിലങ്ങും വിമര്‍ശന പ്രഹരമേല്‍പ്പിക്കുകയാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒരു ഘട്ടത്തിലും ഏകാഭിപ്രായത്തോടെ മുന്നോട്ടുപോകാന്‍ ശ്രമിക്കാതിരുന്ന നേതാക്കള്‍ക്കെതിരേ താഴേത്തട്ടിലും കലാപക്കൊടി ഉയര്‍ന്നിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷന്റെയും പ്രതിപക്ഷനേതാവിന്റെയും വാര്‍ഡുകളില്‍ വരെ പരാജയം ഏറ്റുവാങ്ങേണ്ടിവന്നതും നേതൃത്വത്തിന് ക്ഷീണമായി. ഫലപ്രഖ്യാപനത്തിനു പിന്നാലെ കെ. മുരളീധരന്‍, കെ. സുധാകരന്‍, പി.ജെ കുര്യന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എം.കെ രാഘവന്‍ തുടങ്ങിയവരൊക്കെ നേതൃത്വത്തിനെതിരേ ആഞ്ഞടിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തെ സംബന്ധിച്ചും വെല്‍ഫെയര്‍ പാര്‍ട്ടിയുമായുണ്ടാക്കിയ നീക്കുപോക്കില്‍ സംസ്ഥാന നേതാക്കള്‍ പരസ്യമായി അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചത് സംബന്ധിച്ചും കടുത്ത വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന്റെ അടിത്തറയെ ബാധിച്ചിട്ടില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെതിരേയും രൂക്ഷ വിമര്‍ശനമാണ് താഴേത്തട്ടില്‍ ഉയരുന്നത്. പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം കോണ്‍ഗ്രസിനാണെന്ന നിലപാടിലാണ് യു.ഡി.എഫിലെ മറ്റു ഘടകക്ഷികളും.
പാര്‍ട്ടിയില്‍ അടിമുതല്‍ മുടിവരെ ഒരു പൊളിച്ചെഴുത്ത് വേണമെന്നാണ് കെ. സുധാകരന്‍ എം.പി പറഞ്ഞത്. പാര്‍ട്ടിയുടെ ഇതുവരെയുള്ള സംഘടാനാ മെക്കാനിസം വളരെ മോശമാണെന്നും അഴിച്ചുപണിക്ക് ഹൈക്കമാന്റ് തന്നെ നേരിട്ട് ഇടപെടണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവയ്പ്പും താഴേത്തട്ടിലെ പാര്‍ട്ടി പ്രവര്‍ത്തനത്തിലെ പോരായ്മകളും എണ്ണിപ്പറഞ്ഞ് നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനമാണ് പി.ജെ കുര്യന്‍ നടത്തിയത്. ഗ്രൂപ്പ് നോക്കിയുള്ള വീതംവയ്പ്പ് താഴേത്തട്ടിലെ പ്രവര്‍ത്തനത്തെ ബാധിച്ചു. സ്ഥാനാര്‍ഥിത്വത്തില്‍ മികവിനപ്പുറം ഗ്രൂപ്പിനായിരുന്നു പ്രാധാന്യം നല്‍കിയത്. സ്ഥാനാര്‍ഥിത്വത്തിനു പണം വാങ്ങുന്ന സാഹചര്യവുമുണ്ടായി. ന്യൂനപക്ഷ വോട്ടുകള്‍ അകലുകയും ചെയ്തു. നേതൃതലത്തില്‍ മാറ്റം വേണമെന്ന ആവശ്യവും കുര്യന്‍ ഉന്നയിച്ചിട്ടുണ്ട്.
ഇത്രയധികം അനുകൂല സാഹചര്യമുണ്ടായിട്ടും തോറ്റതിനു പുറംചികിത്സ കൊണ്ടു മാത്രം പരിഹാരമുണ്ടാകില്ലെന്നായിരുന്നു കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം. കെ.പി.സി.സി അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ എന്തു സംഭാവന ചെയ്‌തെന്ന് പരിശോധിക്കണം. നേതൃത്വം വാട്‌സാപ്പിലും ട്വിറ്ററിലും ഇരുന്നു പ്രവര്‍ത്തിച്ചാല്‍ പോരാ. മതേതര നിലപാടില്‍ കോണ്‍ഗ്രസിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പരാജയം നാളെ നടക്കുന്ന യു.ഡി.എഫ് ഏകോപനസമിതി യോഗത്തെ കലുഷിതമാക്കുമെന്ന സൂചന നല്‍കും വിധമാണ് ഘടകക്ഷി നേതാക്കളുടെ പ്രതികരണം. വിഷയം ഇപ്പോള്‍ ചര്‍ച്ച ചെയ്തില്ലെങ്കില്‍ ജീവന്‍ പോയിട്ടാകും ചര്‍ച്ച ചെയ്യുകയെന്നായിരുന്നു പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീറിന്റെ പ്രതികരണം. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള വിഷയത്തില്‍ പോലും ഏകാഭിപ്രായം പറയാന്‍ കഴിഞ്ഞില്ലെന്ന് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍ വിമര്‍ശിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം ചില നേതാക്കള്‍ പബ്ലിസിറ്റിക്കായി ഉപയോഗിച്ചെന്നും ഷിബു കുറ്റപ്പെടുത്തി. നാളെ കന്റോണ്‍മെന്റ് ഹൗസിലാണ് യു.ഡി.എഫ് ഏകോപനസമിതി യോഗം ചേരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

ലബനാനിലെ ഹിസ്‌ബുല്ല ശക്‌തികേന്ദ്രങ്ങളിൽ ഇസ്രാഈൽ ആക്രമണം; 182 പേർ കൊല്ലപ്പെട്ടു, 700 ലേറെ പേർക്ക് പരിക്കേറ്റു

International
  •  3 months ago