സ്കൂള്‍ തുറക്കാറായിട്ടും സീബ്രാലൈനുകള്‍ വരഞ്ഞിട്ടില്ല; യൂത്ത് ലീഗ് പ്രക്ഷോഭത്തിലേക്ക്
പരപ്പനങ്ങാടി: ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ റോഡില്‍ സ്ഥാപിച്ചിട്ടുള്ള സീബ്രാ ലൈനുകള്‍ മുഴുവനും മാഞ്ഞ് പോയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അധികൃതര്‍ക്ക് അനക്കമില്ല.
അണമുറിയാതെ വേഗത്തില്‍ പാഞ്ഞ് വരുന്ന വാഹനങ്ങള്‍ക്കിടയിലൂടെ കാല്‍നടക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കാന്‍ സീബ്ര ലൈനുകള്‍ ഒരു ആശ്വാസമായിരുന്നു. എന്നാല്‍ ഇവ മാഞ്ഞ് പോയതിനാല്‍ റോഡ് മുറിച്ച് കടക്കാന്‍ യാത്രക്കാര്‍ പ്രയാസപ്പെടുകയാണ് .രണ്ട് മാസം മുമ്പ് ഈ വിഷയത്തില്‍ പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് പി ഡബ്ലിയു ഡി അധികാരിക്ക് മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി നിവേദനം നല്‍കിയിരുന്നു.പക്ഷെ ഇതുവരെ പരിഹാര നടപടികള്‍ ആയിട്ടില്ല. സ്കൂള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പ്രശ്നത്തിന്ന് അടിയന്തിര പരിഹാരം കണ്ടില്ലങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആവിഷ്ക്കരിക്കുമെന്ന് പരപ്പനങ്ങാടി മുനിസിപ്പല്‍ യൂത്ത് ലീഗ് ബന്ധപ്പെട്ടവരെ അറിയിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."