കാലിക്കറ്റ് സര്‍വകലാശാല പഠനവകുപ്പുകളിലേക്കുള്ള ചോദ്യപേപ്പറുകള്‍ ഇനി ഓണ്‍ലൈനില്‍
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പഠനവകുപ്പുകളിലേക്ക് ചോദ്യപേപ്പറുകള്‍ ഓണ്‍ലൈനായി അയക്കാന്‍ ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനം.
എന്നാല്‍ ഉത്തരക്കടലാസുകള്‍ തപാല്‍ വകുപ്പിന്റെ സഹകരണത്തോടെ പരീക്ഷാ കേന്ദ്രങ്ങളില്‍നിന്ന് ശേഖരിച്ച് മൂല്യനിര്‍ണയ ക്യാംപുകളിലേക്ക് അയക്കും.
ഈ വര്‍ഷം പുതുതായി അനുവദിച്ച ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ യു.ജിക്ക് പത്തും, പി.ജിക്ക് അഞ്ചും സീറ്റുകള്‍ വര്‍ധിപ്പിക്കും. കാംപസിലെ മഴവെള്ള സംഭരണത്തിനും ബ്യൂട്ടി സ്പോട്ട് ഏരിയയിലെ മണ്ണൊലിപ്പ് തടയുന്നതിനും സി.ഡബ്ല്യൂ.ആര്.ഡി.എംനെ കണ്‍സള്‍ട്ടന്റാക്കി പഠനം നടത്തും. കേരള പൊലിസ് അക്കാദമിയില്‍ എം.എസ്.സി ഫോറന്‍സിക് സയന്‍സ് തുടങ്ങും. ലൈഫ് സയന്‍സ് പഠനവകുപ്പിന് കീഴിലാണ് കോഴ്സ് നടത്തുക.
വിരമിക്കുന്ന ജീവനക്കാരില്‍ നിന്ന് ആദായ നികുതി ഇനത്തില്‍ ഈടാക്കിയിരുന്ന തുക ഇനി മുതല്‍ പിടിക്കേണ്ടതില്ല എന്ന നിയമോപദേശം അംഗീകരിച്ചു. രജിസ്ട്രാര്‍, പരീക്ഷാ കണ്ട്രോളര്, ഫിനാന്‍സ് ഓഫിസര്‍ എന്നിവരെ നിയമിക്കുന്നതിന് സെലക്ഷന് കമ്മറ്റി രൂപീകരിച്ചു. പൊലിസ് സ്റ്റേഷനും ഫയര്‍ സ്റ്റേഷനും നിര്‍മിക്കുന്നതിനുള്ള സ്ഥലം നിര്‍ണയിക്കുന്നത് വിശദ പഠനത്തിനുമാറ്റി.
എം.വോക് കോഴ്സുകള്‍ തുടങ്ങുന്നതിനുള്ള കോഴ്സ് ആന്‍ഡ് റിസര്‍ച്ച് സ്റ്റാന്റിംഗ് കമ്മറ്റിയുടെ സിന്‍ഡിക്കേറ്റ് ശുപാര്‍ശ അംഗീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."