ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സൗജന്യ സിം കാര്‍ഡും ഇന്റര്‍നെറ്റ് കണക്ഷനും
ജിദ്ദ: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് 10 ലക്ഷം സിം കാര്‍ഡുകള്‍ സൗജന്യമായി വിതരണം ചെയ്യും. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്നവര്‍ക്കാണ് സിം കാര്‍ഡ് സമ്മാനിക്കുന്നത്.
സഊദിയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഉറ്റവരുമായി വേഗം ആശയ വിനിമയം നടത്തുന്നതിനാണ് സിം കാര്‍ഡ് സമ്മാനമായി വിതരണം ചെയ്യുന്നത്. ഇതിനായി 24 മണിക്കൂറും എയര്‍പോര്‍ട്ടില്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. സിം കാര്‍ഡിനൊപ്പം തീര്‍ത്ഥാടകര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനും നല്‍കും. തീര്‍ത്ഥാടകര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ ലഭ്യമാക്കണമെന്ന് ഭരണാധികാരി സല്‍മാന്‍ രാജാവ് മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും നേരത്തെ ഉത്തരവ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് സിം കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്.
സന്നദ്ധ സംഘടനകളും സര്‍ക്കാര്‍ ഏജന്‍സികളും വിവിധ ഉപഹാരങ്ങള്‍ നല്‍കിയാണ് തീര്‍ത്ഥാടകരെ സ്വീകരിക്കുന്നത്. എന്നാല്‍ സിം കാര്‍ഡ് കാര്‍ഡ് സമ്മാനമായി ലഭിക്കുന്ന തീര്‍ഥാടകര്‍ ഏറെ സന്തോഷമാണ് പങ്കുവെക്കുന്നത്. വിവിധ ടെലികോം കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."