മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ ആശങ്കയുണര്‍ത്തുന്നു: പി.ജെ ജോസഫ്
തൊടുപുഴ: മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ സംസ്ഥാനത്ത് നിരന്തരമുണ്ടാകുന്ന അതിക്രമങ്ങള്‍ ജനാധിപത്യ വിശ്വാസികളില്‍ ആശങ്കയുണ്ടാക്കുന്നുവെന്ന് പി.ജെ ജോസഫ് എം.എല്‍.എ. ജനങ്ങളുടെ അറിയാനുളള അവകാശമാണ് മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്നതിലൂടെ ഇല്ലാതാകുന്നത്.
അക്രമത്തിലൂടെ മാധ്യമധര്‍മ്മം ഇല്ലാതാതക്കാമെന്ന് ധരിക്കുന്നത് അപകടകരമായ ചിന്താഗതിയാണ്. ഈയിടെ അന്തരിച്ച യുവ മാധ്യമ പ്രവര്ത്തകന് സനല്‍ ഫിലിപ്പിനെ അനുസ്മരിക്കുന്നതിനായി യൂത്ത് ലീഡേഴ്സ് ഫോറം സംഘടിപ്പിച്ച കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസഫ്.യൂത്ത് ലീഡേഴ്സ് ഫോറം ജില്ലയിലെ മികച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് എല്ലാ വര്‍ഷവും പുരസ്ക്കാരം നല്‍കുമെന്നും അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുമെന്നും ചെയര്മാന് പി.എ സലീംകുട്ടി അറിയിച്ചു. അര്‍ബന്‍ ബാങ്ക് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ് ഹാരിസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. വിവിധ കക്ഷി നേതാക്കളായ റോയി.കെ.പൗലോസ്, ടി.എം സലീം, ഡീന്‍ കുര്യാക്കോസ്, ജോര്‍ജ് അഗസ്റ്റിന്, ബിനു കൈമള്‍, ദ്രോണാചാര്യ കെ.പി തോമസ് മാഷ്, എവര്‍ഷൈന്‍ ജോസ്, എം.മധു. സാം ജേക്കബ്, ഗണേഷ് ശങ്കര്‍, ടി.കെ നവാസ്, മുഹമ്മദ് ഫൈസല്‍, കെ കെ ഷിംനാസ്, ഇ എ അമീന്, ജാഫര്‍ഖാന്‍ മുഹമ്മദ്, ഒ.എസ് സമദ്, ഷിഹാബ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."