സനദ് ദാനവും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു
വര്‍ക്കല: ഓടയം വലിയ പള്ളി മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ സനദ് ദാനവും ഇര്‍ഷാദുല്‍ ഫുസഹാ സാഹിത്യ സമാജത്തിന്റെ സില്‍വര്‍ ജൂബിലി സമ്മേളനവും സംഘടിപ്പിച്ചു. മന്നാനിയ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പ്രിന്‍സിപ്പാള്‍ കെ.പി അബൂബക്കര്‍ ഹസ്രത്ത് സമ്മേളനോദ്ഘാടനവും സനദ്ദാനവും നിര്‍വഹിച്ചു.ഓടയം വലിയ പള്ളി ജമാഅത്ത് പ്രസിഡന്റ് സലാഹുദ്ദീന്‍ അധ്യക്ഷനായി.
വി.എം ഷംസുദ്ദീന്‍ ഹസ്രത്ത് സനദ് നേടിയവര്‍ക്ക് സ്ഥാനവസ്ത്രം സമ്മാനിച്ചു. പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി, അബ്ദുല്‍ ജലീല്‍ റഷാദി,അബ്ദുല്‍ വാഹിദ് ബാഖവി, കടുവയില്‍ ഷാജഹാന്‍ ബാഖവി, അന്‍വര്‍ ബാഖവി, ബദറുദ്ദീന്‍, ഹമ്മാദ് ബാഖവി,നിസാമുദീന്‍ റഷാദി തുടങ്ങിയവര്‍ സംസാരിച്ചു. മതാധ്യയന മേഖലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ മുഹമ്മദ് സലീം ബാഖവിയെ ഉപഹാരം നല്‍കി ആദരിച്ചു. ഓടയം ജമാഅത്ത് ഇമാം രചിച്ച 'വിവാഹം അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍'എന്ന പുസ്തകം കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന സമിതിയംഗം ഐ.എസ് ഷംസുദ്ദീന്‍ കവിയും മലയാള സാംസ്‌കാരിക വേദി ചെയര്‍മാനുമായ അന്‍സാര്‍ വര്‍ണനക്ക് നല്‍കി പ്രകാശനം ചെയ്തു. തുടര്‍ന്ന് ചിറയിന്‍കീഴ് എ.എം നൗഷാദ് ബാഖവിയുടെ മതപ്രഭാഷണവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."