ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന്
തൊടുപുഴ: തൊടുപുഴ ടൗണില്‍ ഇടുക്കി റോഡില്‍ നിത്യേനയുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അധികൃതര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് വ്യവാപാരിവ്യവസായി സമിതി തൊടുപുഴ ഏരിയ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
തൊടുപുഴ ഗാന്ധി സക്വയര്‍ മുതല്‍ സെന്റ് മേരീസ് ആശുപത്രി വരെയുള്ള ഭാഗത്ത് അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് മിക്കപ്പോഴും അനുഭവപ്പെടുന്നത്. കൂടുതല്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്ന രാവിലെയും വൈകിട്ടും ഇത് അനിയന്ത്രിതമായി വര്‍ദ്ധിക്കും. ഇതുമൂലം ഈ മേഖലയിലെ വ്യാപാരസ്ഥാപനങ്ങളില്‍ കച്ചവടം തീരെക്കുറഞ്ഞു. വ്യാപാരമേഖല കടുത്ത മാന്ദ്യം നേരിടുന്നതിനുപുറമെയാണ് ഈ പുതിയ പ്രതിസന്ധി. ഗതാഗതക്കുരുക്കുമൂലം കാല്‍നടയാത്രക്കാരും ബുദ്ധിമുട്ടിലാണ്. സമിതിയോഗത്തില്‍ പ്രസിഡന്റ് പി.കെ മോഹനന് അധ്യക്ഷനായി. പി.എ സുധീര്‍, എം എന്‍ ബാബു, കെ.പി ഷംസുദ്ദീന്, കെ.എ ജബ്ബാര്‍, മഹേഷ് കൊച്ചുപുര, സലിം കിളിയനാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."