HOME
DETAILS
MAL
നന്തന്‍കോട് ബേക്കറിയില്‍ മോഷണം നടത്തിയവര്‍ അറസ്റ്റില്‍
backup
May 27 2017 | 08:05 AM
പേരൂര്‍ക്കട: നന്തന്‍കോട്ടെ ഒരു ബേക്കറിയില്‍ പതിവായി മോഷണം നടത്തിവന്ന രണ്ടുപേര്‍ അറസ്റ്റിലായി. ഇടുക്കി സ്വദേശി റിനോ മാത്യു (21), പത്തനംതിട്ട സ്വദേശി അഭിജിത്ത് (20) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ പതിവായി വിവിധ സ്ഥാപനങ്ങളില്‍ കയറി ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ മോഷ്ടിക്കാറുണ്ടെന്ന് പൊലിസ് പറഞ്ഞു. ഇപ്പോള്‍ മോഷണം നടന്ന കടയില്‍ ഇതിനുമുമ്പും ഇവര്‍ മോഷണം നടത്തിയിരുന്നു. അന്ന് സ്റ്റോക്കില്‍ വ്യത്യാസം വന്നതിനെത്തുടര്‍ന്ന് കടയില്‍ പിന്നീട് കാമറ സ്ഥാപിച്ചു. ദിവസങ്ങള്‍ക്കു ശേഷം വീണ്ടും ഇവര്‍ എത്തിയപ്പോള്‍ സംശയം തോന്നിയ കടയുടമ പൊലിസിനെ വിവരം അറിയിച്ചു. തുടര്‍ന്നു നടന്ന പരിശോധനയിലാണ് ഒളിപ്പിച്ചുവച്ചിരുന്ന സാധനങ്ങള്‍ കണ്ടെത്തിയത്. നേരത്തേ ചില ഷോപ്പിഗ് മാളുകളിലും ഇവര്‍ മോഷണം നടത്തിയിരുന്നതായി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."