ഇറാന്‍ പിടികൂടിയ കപ്പല്‍ ഉടന്‍ മോചിപ്പിക്കണമെന്ന് യു.എസ്
ഹൊര്‍മുസ് കടലിടുക്കിലൂടെ കള്ളക്കടത്ത് അനുവദിക്കില്ലെന്ന് ഇറാന്‍ വിപ്ലവ ഗാര്‍ഡ്
വാഷിങ്ടണ്‍: ഇറാന്‍ പിടികൂടിയ വിദേശ എണ്ണക്കപ്പല്‍ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്ന് യു.എസ്. കപ്പലിലെ ജീവനക്കാരെയും ഉടന്‍ മോചിപ്പിക്കണമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ടു. ഹൊര്‍മുസ് കടലിടുക്കില്‍ തുടര്‍ച്ചയായി കപ്പലുകള്‍ ആക്രമിക്കപ്പെടുകയും ഇറാന്‍ വിപ്ലവ ഗാര്‍ഡ് കപ്പലുകള്‍ക്ക് ഭീഷണിയാവുകയും ചെയ്യുന്നതിനെ യു.എസ് ശക്തമായി അപലപിച്ചു. കപ്പലുകളുടെ സുഗമമായ യാത്ര ഉറപ്പുവരുത്താനായി അമേരിക്ക ആക്രമണോല്‍സുകമായി പ്രവര്‍ത്തിക്കുമെന്നു യു.എസ് സൈനിക കമാന്‍ഡറും വ്യക്തമാക്കി.
കഴിഞ്ഞ ദിവസം 12 ജീവനക്കാരും അനധികൃത എണ്ണയുമായി പോവുകയായിരുന്ന ഒരു കപ്പല്‍ ഹൊര്‍മുസ് കടലിടുക്കിനു സമീപം വച്ച് ഇറാന്‍ വിപ്ലവ ഗാര്‍ഡിന്റെ നാവികസേന പിടികൂടിയിരുന്നു. ഇറാനിയന്‍ കള്ളക്കടത്തുകാര്‍ വിദേശത്തേക്ക് കടത്തുന്ന പത്തുലക്ഷം ലിറ്റര്‍ എണ്ണയാണ് കപ്പലിലുണ്ടായിരുന്നതെന്ന് ഇറാന്‍ വ്യക്തമാക്കി. എന്നാല്‍ കപ്പല്‍ ഏത് രാജ്യത്തിന്റേതാണെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. അതില്‍ പനാമ പതാകയാണുണ്ടായിരുന്നതെന്ന് ഇറാന്‍ ടെലിവിഷന്‍ അറിയിച്ചു. ഇറാന്‍ പിടികൂടിയ കപ്പല്‍ ഞായറാഴ്ച കാണാതായ യു.എ.ഇയുടെ എം.ടി റിയ ആണെന്ന് സംശയമുണ്ട്. ഇറാന്‍ ടി.വി പുറത്തുവിട്ട വീഡിയോയിലെ കപ്പലിന് ഇതിനോട് സാമ്യമുണ്ടെന്ന് പറയപ്പെടുന്നു.
നേരത്തേ എന്‍ജിന്‍ തകരാറു വന്ന ഒരു വിദേശ കപ്പലിനെ ഇറാന്‍ സഹായിച്ചതായി പറഞ്ഞിരുന്നു. എന്നാല്‍ അതില്‍ അനധികൃത എണ്ണയാണെന്നു കണ്ടതോടെ പിടിച്ചുവയ്ക്കുകയായിരുന്നു എന്നു കരുതുന്നു.
എന്നാല്‍ ഹൊര്‍മുസ് കടലിടുക്കിലൂടെ കള്ളക്കടത്ത് ഒരുതരത്തിലും അനുവദിക്കില്ലെന്ന് വിപ്ലവ ഗാര്‍ഡ് കമാന്‍ഡര്‍ പ്രഖ്യാപിച്ചു.
അതിനിടെ ലോകത്തെല്ലായിടത്തേക്കും അസംസ്‌കൃത എണ്ണ കൊണ്ടുപോകുന്ന പ്രധാന പാതയായ ഗള്‍ഫില്‍ കപ്പലുകളുടെ സുരക്ഷിതയാത്ര ഉറപ്പുവരുത്താന്‍ യു.എസ് പ്രതിജ്ഞാബദ്ധമാണെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി കെന്നത്ത് മെക്കന്‍സി പറഞ്ഞു. ഇതിനായി സഖ്യരാജ്യങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും. വേണ്ടിവന്നാല്‍ വിവിധ രാജ്യങ്ങളിലേക്കുള്ള അസംസ്‌കൃത എണ്ണയുടെ അഞ്ചിലൊന്നും കടത്തുന്ന ഹൊര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇറാന്റെ എണ്ണ കയറ്റുമതി പൂര്‍ണമായി ഇല്ലാതാക്കി രാജ്യത്തെ സാമ്പത്തികമായി തകര്‍ക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിച്ചുവരുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."