HOME
DETAILS
MAL
കണ്ണൂരില്‍ 2.56 കിലോ സ്വര്‍ണം പിടികൂടി
backup
July 19 2019 | 21:07 PM
മട്ടന്നൂര്‍: ദോഹയില്‍ നിന്നു കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 2.56 കിലോ സ്വര്‍ണം ഡയരക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്.ഐ) പിടികൂടി. ഇന്നലെ പുലര്‍ച്ചെ 4.50 ന് ദോഹയില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനായ കോഴിക്കോട് ചാത്തമംഗലം സ്വദേശി മുഹമ്മദ് ഫാസിലില്‍ നിന്നാണ് ഡി.ആര്.ഐ കണ്ണൂര്‍ യൂനിറ്റ് സ്വര്‍ണം പിടികൂടിയത്. എമര്‍ജന്‍സി ലാംപിന്റെ ബാറ്ററിക്കുള്ളില്‍ സൂക്ഷിച്ച 22 സ്വര്‍ണ ബിസ്ക്കറ്റുകളാണു പിടിച്ചെടുത്തത്. ഇതിന് 92 ലക്ഷം രൂപ വിലവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."