HOME
DETAILS

മലബാര്‍ കലാപത്തെ തുടര്‍ന്ന് ആന്‍ഡമാനിലേക്ക് നാടുകടത്തപ്പെട്ട ഏറനാട്ടുകാരുടെ പിന്‍മുറക്കാര്‍ സ്വന്തം മണ്ണിലേക്ക് തിരിച്ചുവരുന്നു

  
backup
July 20 2019 | 05:07 AM

malabar-riot-relations-andhaman

മഞ്ചേരി: രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയതിന്റെ പേരില്‍ നാടുകടത്തപ്പെട്ട ഏറനാട്ടുകാരുടെ പിന്‍മുറക്കാര്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചുവരുന്നു. 1921 ലെ മലബാര്‍ കലാപത്തെ തുടര്‍ന്ന് ആന്‍ഡമാന്‍ ദ്വീപിലേക്ക് പിഴുതെറിയപ്പെട്ടവരുടെ പേരക്കുട്ടികളാണ് വല്യുപ്പമാരുടെ പോരാട്ടം ജയിച്ച മലയാളനാടു കാണാന്‍ മഞ്ചേരിയില്‍ എത്തുന്നത്. നാളെ മഞ്ചേരിയില്‍ എസ്.കെ.എസ്.എസ്.എഫ് ട്രെന്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആന്‍ഡമാന്‍ മലയാളി കോണ്‍ഫറന്‍സിലാണ് അവിടെ നിന്നുള്ള നൂറോളം മലയാളി കുടുംബങ്ങള്‍ പങ്കെടുക്കുന്നത്.


പിറന്ന മണ്ണില്‍ ഭയമില്ലാതെ ജീവിക്കാന്‍ സമരം ജീവിതമാക്കിയവരെ സ്വന്തം നാട്ടില്‍ ശിക്ഷക്ക് വിധേയരാക്കിയാല്‍ ഏറനാട്ടുകാരുടെ വാശി ഏറുമെന്നതിനാലായിരുന്നു മലബാര്‍ കലാപകാരികളെ ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലിലേക്ക് അയച്ചത്. 1922 ഏപ്രില്‍ 22 മുതലാണ് മലബാര്‍ കലാപത്തില്‍ പങ്കാളികളായ മുസ്‌ലിംകളെ കൂട്ടത്തോടെ കാലാപാനിയിലേക്ക് കടത്തിക്കൊണ്ടുപോയത്. കാലാപാനി എന്നറിയപ്പെടുന്ന സെല്ലുലാര്‍ ജയിലില്‍ അടക്കപ്പെട്ടാല്‍ പിന്നെ മരിക്കുകയാണ് ഭേദം. തടവുകാരോട് അനുകമ്പ തോന്നിയ ജയിലിലെ ചില ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്ത് ക്രൂരമായ ശിക്ഷാ മുറകളില്‍നിന്ന് രക്ഷനേടാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പോരാട്ടത്തിന്റെ വീറും വാശിയും ചോരാതെ അധിനിവേശ ശക്തികള്‍ക്കെതിരേ സമരാവേശം ആളിക്കത്തിച്ച മാപ്പിളമാര്‍ ശിക്ഷാമുറകള്‍ ധീരമായി ഏറ്റുവാങ്ങാന്‍ തീരുമാനിച്ചു.


കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് സെല്ലുലാര്‍ ജയിലില്‍ അടച്ചവരെ പട്ടാളം ക്രൂരമായി പീഡിപ്പിച്ചതോടെ പ്രതിഷേധം ഉയര്‍ന്നു. ഒടുവില്‍ മലബാര്‍ ഡെപ്യൂട്ടി കലക്ടര്‍ കുഞ്ഞിരാമന്‍ നായരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി. ചില നിര്‍ദേശങ്ങള്‍ ജയില്‍ അധികൃതര്‍ക്ക് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ ജയിലില്‍ ഉയരുന്ന പ്രതിഷേധം തണുപ്പിക്കാനാവുമെന്നായിരുന്നു കുഞ്ഞിരാമന്‍ നായരുടെ പ്രധാന നിര്‍ദേശം. ഇതനുസരിച്ച് തടവില്‍ കഴിയുന്നവരെ ജയിലില്‍ വന്ന് കാണുന്നതിന് ബന്ധുക്കള്‍ക്ക് അനുമതി നല്‍കി. തടവുകാരെ കാണാനായി നിരവധി കുടുംബങ്ങളാണ് ദ്വീപില്‍ എത്തിയത്. ഇവരെക്കൊണ്ടടക്കം പട്ടാളം കഠിനമായ ജോലിയെടുപ്പിച്ചതായും ചരിത്രം പറയുന്നു.

മലബാറിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള തടവുകാരുടെ കുടുംബാംഗങ്ങളായ നൂറോളം പേരെയാണ് ആദ്യഘട്ടത്തില്‍ ദ്വീപില്‍ എത്തിച്ചത്. ഇവരില്‍ പലര്‍ക്കും നാട്ടിലേക്ക് മടങ്ങാനായില്ല. ശിക്ഷ കഴിഞ്ഞിറങ്ങിയവരും മറ്റും ദ്വീപില്‍ സ്ഥിരതാമസമാക്കി. ഇത്തരത്തില്‍ വിവിധ ഭാഗങ്ങളില്‍ താമസമാക്കിയവര്‍ തങ്ങളുടെ ജന്മനാടുകളുടെ പേരുകളാണ് ഓരോ ദിക്കിനും നല്‍കിയത്. അങ്ങനെയാണ് ആന്‍ഡമാന്‍ ദ്വീപിലും മലപ്പുറം, മഞ്ചേരി, തിരൂര്‍, വണ്ടൂര്‍, മണ്ണാര്‍ക്കാട്, കാലിക്കറ്റ് തുടങ്ങിയ സ്ഥലങ്ങള്‍ രൂപംകൊണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ടുമരണം, പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

National
  •  a month ago
No Image

പ്രളയത്തില്‍ മുങ്ങി സ്‌പെയിന്‍; 158 മരണം

Weather
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  

Weather
  •  a month ago
No Image

വാണിജ്യ പാചകവാതക വില കൂട്ടി

Economy
  •  a month ago
No Image

ഗസ്സയില്‍ കൊന്നൊടുക്കിയത് നൂറിലേറെ മനുഷ്യരെ, ലബനാനില്‍ 50ഓളം; ഇസ്‌റാഈലിന്റെ നരവേട്ടക്ക് അറുതിയില്ല

International
  •  a month ago
No Image

ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ

International
  •  a month ago
No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബുല്ല , റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago