അര്‍ബുദം പിടിപെട്ട ഭാര്യയെ ചികിത്സിക്കാന്‍ വഴിയില്ലാതെ രോഗിയായ ഭര്‍ത്താവ്
കഠിനംകുളം: അര്‍ബുദം ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍കൊണ്ട് ബുദ്ധിമുട്ടുന്ന ഭാര്യയെ ചികിത്സിക്കാനുള്ള പണം കണ്ടെത്താനാകാതെ രോഗിയായ ഭര്‍ത്താവ് കാരുണ്യം തേടുന്നു. ചിറ്റാറ്റുമുക്ക് ഫാത്തിമപുരം ചിറയമരികത്ത് കനാല്‍പുറമ്പോക്കില്‍ പി.സെല്‍വി (39) യെ ചികിത്സിക്കാനുള്ള പണം കണ്ടെത്താനാകാതെയാണ് ഭര്‍ത്താവ് ജോസ് വിഷമിക്കുന്നത്.
ചിറ്റാറ്റുമുക്ക് കനാല്‍പുറമ്പോക്കിലുള്ള ആറുസെന്റില്‍ കഠിനംകുളം ഗ്രാമപഞ്ചായത്തിന്റെ സഹായത്താല്‍ ലഭിച്ച പണം കൊണ്ട് ഭാഗികമായി പണിപൂര്‍ത്തിയാക്കിയ വീട്ടിലാണ് ജോസും ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കുടുംബം ജീവിക്കുന്നത്.2014ല്‍ തളര്‍വാതം വന്ന് കുഴഞ്ഞുവീണ സെല്‍വി തുടര്‍ചികിത്സയ്ക്കു വിധേയയാപ്പോഴാണ് മസ്തിഷ്‌കാര്‍ബുദം ബാധിച്ചകാര്യം അറിയുന്നത്.
കൂലിപ്പണിക്കാരനായ ജോസ് കടവാങ്ങിയും മറ്റുള്ളവരുടെ സഹായം കൊണ്ടും ഇതിനകം 10 ലക്ഷത്തിലേറെ രൂപ ചിലവഴിച്ചു ഭാര്യയെ ചികിത്സിച്ചെങ്കിലും പൂര്‍ണമായും ഭേദമായില്ല. ഇപ്പോള്‍ ഹോര്‍മോണ്‍ ഉല്‍പാദനവുമായി ബന്ധപ്പെട്ട അസുഖവും പിടിപെട്ടിട്ടുണ്ട്. അതിനായി 30,00 രൂപവീതം ചിലവുവരുന്ന 12 കുത്തിവെയ്പ്പ് ഒരു വര്‍ഷം തുടരെയെടുക്കണമെന്നാണ് മെഡിക്കല്‍കോളജിലെ ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
രക്തവാദം ബാധിച്ച് കൂലിപ്പണിപോലും ചെയ്യാനാവാതെ വിഷമിക്കുന്ന ജോസിന് ഈ തുക ചിന്തിക്കാന്‍ പോലും കഴിയില്ല. യൂനിയന്‍ ബാങ്ക് മേനംകുളം ശാഖയില്‍ 33660201001 6264 എന്ന നമ്പരില്‍ ജോസിന്റെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഫോണ്‍:90482 93634.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."