എണ്‍പതിന്റെ പടിവാതിലിലും തളരാതെ ലയാമ്മ
കുട്ടനാട്: യുവത്വം കണ്ണടക്കുമ്പോള്‍ എണ്‍പതിലും തളരാതെ ശുചീകരണ പ്രവര്‍ത്തനത്തില്‍ ലയമ്മ. കേന്ദ്ര സര്‍ക്കാരിന്റെ സ്വഛതി ഹി സേവ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് വാര്‍ദ്ധക്യം തളര്‍ത്താത്ത മനസും, ശരീരവുമായി തലവടി കറുകപ്പറമ്പില്‍ ലയാമ്മ തൂമ്പ കൈയിലേന്തിയത്.
തലവടി പഞ്ചായത്തിലെ ശുചീകരണ പ്രവര്‍ത്തനത്തിന് ലയാമ്മ തുടക്കം കുറിച്ചു.
സ്വാതന്ത്ര്യ സമര കാലത്ത് വിദ്യാര്‍ഥിയായിരുന്ന ലയാമ്മ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ഭാരതത്തിന്റെ പതാക ഏന്തിയിട്ടുണ്ട്.
ഏകയായി താമസമെങ്കിലും കഴിഞ്ഞ പ്രളയ സമയത്ത് വീട് വിട്ടിറങ്ങാന്‍ താല്‍പര്യമില്ലാതെ ഒറ്റക്ക് കഴിഞ്ഞുകൂടി. മനസാന്നിധ്യം മുതല്‍കൂട്ടായ ലയാമ്മ പഞ്ചായത്തിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിട്ടിറങ്ങാറുണ്ട്.
മാലിന്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടേയും, സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി.
പ്രസിഡന്റ് ജനൂപ് പുഷ്പാകരന്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗങ്ങളായ ബാബു വലിയവീടന്‍, പ്രിയ അരുണ്‍, രമ മോഹന്‍, അജിത്ത് കുമാര്‍ പിഷാരത്ത്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ രശ്‌നമ്മ ഗോപി, വത്സമ്മ വി.എല്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."