പച്ചക്കറി കൃഷി പദ്ധതിയുമായി മുതുകുളം ഗ്രാമപഞ്ചായത്ത്
മുതുകുളം:മുതുകുളം ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സ്ഥലങ്ങളില്‍ പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മുതുകുളം വെറ്ററിനറി ആശുപത്രി വളപ്പില്‍ പച്ചക്കറി തൈകള്‍ നട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.എസ്.സുജിത്ത് ലാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
പടവലം, , മുളക്, വഴുതന തൈകള്‍ മുതുകുളം കൃഷി ഭവനില്‍ നിന്നാണ് ലഭ്യമാക്കിയത്. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ഡി.സുജാത, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ രാമചന്ദ്രക്കുറുപ്പ,് എം.സുകുമാരന്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ മീരാഭായി,അഗ്രികള്‍ച്ചര്‍ ആഫീസര്‍ വൃന്ദ, സീനിയര്‍ വെറ്ററിനറി സര്ജ്ജന് ഡോ.എസ്.സന്തോഷ് എന്നിവര്‍ സംബന്ധിച്ചു.
മുതുകുളം ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടത്തി. പശുക്കള്‍ക്ക് സമ്പൂര്‍ണ്ണ പരിചരണം ലഭ്യമാക്കുന്ന ഈ പദ്ധതിയിലേക്കുള്ള 50 പശുക്കുട്ടികളെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."