വധശ്രമക്കേസില്‍ പൊലിസ് തിരയുന്ന വാഹനത്തില്‍ എം.എല്‍.എ വന്നിറങ്ങി: എ.എന്‍.ഷംസീര്‍ കുരുക്കില്‍
കണ്ണൂര്‍: വധശ്രമക്കേസുമായി ബന്ധപ്പെട്ട് പൊലിസ് തിരയുന്ന വാഹനത്തില്‍ കേസില്‍ സംശയ നിഴലിലുള്ള എം.എല്‍.എ തന്നെ വന്നിറങ്ങി. തലശ്ശേരി എം.എല്‍.എ എ.എന്‍.ഷംസീര്‍ ആണ് സി.പി.എം ജില്ലാകമ്മിറ്റി യോഗത്തിലേക്ക് പൊലിസ് തിരഞ്ഞുകൊണ്ടിരിക്കുന്ന കാറില്‍ വന്നിറങ്ങിയത്. സഹോദരന്‍ എ.എന്‍ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കാര്‍. സി.ഒ.ടി നസീര്‍ വധശ്രമക്കേസുമായി ബന്ധപ്പെട്ടാണ് പൊലിസ് കെ.എല്‍.07 സി.ഡി 6887നമ്പര്‍ ഇന്നോവ കാര്‍ തിരയുന്നത്.
ഈ കാറിലാണ് വധശ്രമം സംബന്ധിച്ച് ഗൂഢാലോചന നടന്നതെന്നായിരുന്നു പൊലിസ് കണ്ടെത്തല്‍. തലശ്ശേരി കുണ്ടുചിറയിലെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിന് മുമ്പിലും ചോനാടത്തെ കിന്‍ഫ്ര പാര്‍ക്കിനടുത്തുനിന്നുമാണ് ഈ കാറില്‍ ഗൂഢാലോചന നടന്നതെന്നായിരുന്നു കേസില്‍ അറസ്റ്റിലായ പൊട്ടി സന്തോഷിന്റെ മൊഴി. പ്രസ്തുത കാര്‍ ഇതുവരെ കണ്ടെത്താനായില്ലെന്നും വാഹനത്തിനായുള്ള തെരച്ചിലിലാണെന്നുമായിരുന്നു പൊലിസ് ഇതുവരേ ആവര്‍ത്തിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."