HOME
DETAILS

തീന്‍മേശയില്‍ കര്‍ഷകരെ വേവിച്ചെടുക്കുന്ന വിധം

  
backup
December 20 2020 | 05:12 AM

peasent-movment

1870 കളില്‍ അമേരിക്കയിലെ സമ്പന്നര്‍ക്ക് പടിഞ്ഞാറന്‍ മേഖലയിലെ വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ തദ്ദേശീയരായ റെഡ് ഇന്ത്യക്കാര്‍ തടസം നിന്നപ്പോള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയായിരുന്നു ബഫലോ ഹണ്ടിങ്. സംഗതി ലളിതമാണ്. പ്രദേശത്തെ പോത്തുകളെ വെടിവച്ചു കൊല്ലുക. റെഡ് ഇന്ത്യക്കാരുടെ പ്രധാന ഭക്ഷണമാര്‍ഗമാണ് എരുമകളും പോത്തുകളും. ഓരോ പോത്തിനെ കൊല്ലുന്നതും ഒരു റെഡ് ഇന്ത്യക്കാരനെ കൊല്ലുന്നതിന് തുല്യമാണെന്നായിരുന്നു അമേരിക്കന്‍ വായ്ത്താരി. തോക്കുകളുമായി ആളുകള്‍ കുന്നും മലയും കയറിവന്ന് പോത്തുകളെ വേട്ടയാടി. കുറച്ചു കാലത്തിനുള്ളില്‍ ഭക്ഷണം കിട്ടാതായ തദ്ദേശീയര്‍ നാടുവിട്ടുപോവുകയോ സര്‍ക്കാറിന് വഴങ്ങി അവര്‍ക്കായി നിശ്ചയിച്ച ജയിലുകള്‍ക്ക് തുല്യമായ റിസര്‍വേഷനിലേക്ക് മാറുകയോ ചെയ്തു. വില്യം ഫെഡറിക് കോഡിയെപ്പോലുള്ള ക്രിമിനലുകള്‍ ബഫലോ ബില്ലെന്ന പേരില്‍ അമേരിക്കയിലെ ഹീറോയായി മാറിയത് കണക്കില്‍പ്പെടാത്തത്ര പോത്തുകളെ വെടിവച്ചു കൊലപ്പെടുത്തിയതിനാലാണ്. അതായത്, ഭക്ഷണത്തിലുള്ള നിയന്ത്രണം കൈവശപ്പെടുത്തിയാല്‍ രാജ്യത്തെ ജനങ്ങളെ തന്നെ നിയന്ത്രിക്കാമെന്ന കോര്‍പറേറ്റ് സിദ്ധാന്തം പുതിയതല്ലെന്നാണ്.

കാപ്പി കര്‍ഷകരും അടിമവേലയും

കാര്‍ഷിക മേഖലയിലെ കോര്‍പറേറ്റ് നിയന്ത്രണം എങ്ങനെ കര്‍ഷകരെ അടിമകളാക്കി മാറ്റുമെന്നറിയാല്‍ കോഫി മേഖലയിലെ കോര്‍പ്പറേറ്റ് നിയന്ത്രണത്തെക്കുറിച്ച് പഠിച്ചാല്‍ മതി. കോര്‍പറേറ്റുകള്‍ ലോകത്ത് ഇത്രത്തോളം അടിമവേല ചെയ്യിക്കുന്ന മറ്റൊരു ഭക്ഷ്യമേഖലയില്ല. പറഞ്ഞുവരുന്നത് പടിഞ്ഞാറന്‍ വിപണിയില്‍ കൊള്ളവിലക്ക് വില്‍ക്കുന്ന ഫോള്‍ഗേസും ഡന്‍കിന്‍ ഡോണട്‌സും ലുവാക്കും മുതല്‍ ഇന്ത്യന്‍ വിപണിയില്‍ വരെ ലഭ്യമായ നെസ്‌കഫേ ഉള്‍പ്പടെയുള്ള കമ്പനികളെക്കുറിച്ചാണ്. താന്‍സാനിയ, യുഗാണ്ട, കെനിയ ഉള്‍പ്പടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളും മെക്‌സിക്കോയും ഗ്വാട്ടിമാലയും നിക്കരാഗ്വയും പനാമയും പോലുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ഉള്‍പ്പടെ 14 രാജ്യങ്ങളിലെ കര്‍ഷകരാണ് ലോകത്ത് പ്രധാനമായും കാപ്പി കൃഷി ചെയ്യുന്നത്. ലോകത്തെ ഏറ്റവും ദരിദ്രമായ തൊഴില്‍സാഹചര്യത്തില്‍ അടിമപ്പണിക്ക് തുല്യമായ ഏറ്റവും കുറഞ്ഞ കൂലിയില്‍ സ്വന്തം ഭൂമിയിലും അല്ലാത്തിടത്തും കോര്‍പ്പറ്റുകള്‍ക്ക് വേണ്ടി കൃഷി ചെയ്തു ജീവിക്കുന്നവരാണ് ഇവിടുത്തെ മനുഷ്യര്‍. അവയെ നമ്മുടെ പൊങ്ങച്ചത്തിന്റെ കോഫി ടേബിളിലെത്തിക്കുന്ന കമ്പനികള്‍ കോടികള്‍ കൊയ്യുമ്പോള്‍ വിട്ടുമാറാത്ത വിശപ്പും ഒട്ടിയ വയറുമായി കര്‍ഷകര്‍ അപ്പോഴും അവരുടെ തോട്ടത്തില്‍ പണിയെടുക്കുന്നുണ്ട്. ഇന്ത്യന്‍ കര്‍ഷകരെ ഇത്തരത്തില്‍ അവരുടെ തന്നെ ഭൂമിയില്‍ കോര്‍പ്പറേറ്റുകള്‍ക്കുള്ള കരാര്‍ തൊഴിലാളികളാക്കി മാറ്റുന്നതാണ് മൂന്ന് കാര്‍ഷിക നിയമങ്ങളിലൊന്ന്.

ഉരുളക്കിഴങ്ങില്‍ സംഭവിച്ചത്

ചിപ്‌സ് കമ്പനിയായ ലേയ്‌സിനു വേണ്ടി ഇടക്കാലത്ത് ഉരുളക്കിഴങ്ങ് കരാര്‍കൃഷിയിലേര്‍പ്പെട്ടവര്‍ക്ക് എന്തു സംഭവിച്ചുവെന്ന് സമരക്കാര്‍ക്കിടയിലെ അനുഭവസ്ഥരായ കര്‍ഷകര്‍ പറഞ്ഞുതരും. കിലോക്ക് 10 രൂപ നിരക്കില്‍ നല്‍കാമെന്ന് പറഞ്ഞാണ് കൃഷി ചെയ്യിച്ചത്. വിളവെടുത്തപ്പോള്‍ നല്‍കിയത് നാലു രൂപ. കുറച്ച് കഴിഞ്ഞപ്പോള്‍ കമ്പനി അതും നല്‍കാതെയായി. ചിപ്‌സിനു വേണ്ടി പ്രത്യേക തരം ഉരുളക്കിഴങ്ങാണ് കൃഷി ചെയ്യുന്നത്. കമ്പനിക്ക് അതില്‍ പേറ്റന്റുണ്ട്. പുറത്തു കൊണ്ടുപോയി വില്‍ക്കാനും സാധ്യമല്ല. ഇത്തരത്തില്‍ കടത്തിലും കണ്ണീരിലുമായവര്‍ നിരവധിയുണ്ട് സിന്‍ഗു അതിര്‍ത്തിയിലെ സമരഭൂമിയില്‍. കര്‍ഷകന് മേല്‍ക്കൈയുള്ള കാര്‍ഷികോത്പന്ന കമ്പോള സമിതിയായിരുന്നു കോര്‍പറേറ്റുകള്‍ക്ക് കാര്‍ഷിക മേഖലയിലെ പ്രധാന തടസം. പഞ്ചാബിലും ഹരിയാനയിലും ഇത് ശക്തമാണ്. അവിടെ വില നിശ്ചയിക്കുന്നത് കര്‍ഷകരാണ്. ഒരു കര്‍ഷകന്‍ കാര്‍ഷികോത്പന്നങ്ങളുമായി വില്‍ക്കാനെത്തുമ്പോള്‍ അതിന്റെ വില നിശ്ചയിക്കുന്നത് കാര്‍ഷികോത്പന്ന കമ്പോള സമിതിയാണ്. അവിടെ ആദ്യഘട്ടമായി ഒരു ലേലം നടക്കും. അതോടൊപ്പം തന്നെ താങ്ങുവിലയും ഉറപ്പാക്കും. ഈ ലേലത്തില്‍ കര്‍ഷകന് മതിയായ വില കിട്ടുന്നില്ലെന്ന് തോന്നിയാല്‍ അത് വാങ്ങാന്‍ സര്‍ക്കാര്‍ സംവിധാനമുണ്ട്. അവര്‍ എടുക്കുമ്പോള്‍ വിലയെത്ര കുറഞ്ഞാലും താങ്ങുവിലയില്‍ താഴില്ല. അതിനായി മറ്റൊരു നിയമം പാസാക്കി. ആ നിയമത്തില്‍ താങ്ങുവിലയില്ല. കാര്‍ഷികോത്പന്ന കമ്പോള സമിതിയുമില്ല. അതോടെ വില നിശ്ചയിക്കുന്നത് വാങ്ങാന്‍ വരുന്നവരാണ്. വാങ്ങാന്‍ വരുന്നത് കോര്‍പ്പറേറ്റുകളാണ്.

അദാനിക്കു വേ@ിയുള്ള നിയമങ്ങള്‍

അവിടെയും തടസമുണ്ടായിരുന്നു. കോര്‍പ്പേറ്റുകള്‍ക്ക് വന്‍തോതില്‍ ഭക്ഷ്യ വസ്തുക്കള്‍ വാങ്ങിക്കൂട്ടാന്‍ പറ്റില്ല. അത് പൂഴ്ത്തിവയ്പ്പിനും കരിഞ്ചന്തക്കും എതിരായ നിയമത്തിന്റെ പരിധിയില്‍ വരും. അതിനായിരുന്നു സര്‍ക്കാറിന്റെ മൂന്നാമത്തെ കാര്‍ഷിക നിയമമായ എസ്സന്‍ഷ്യല്‍ കമ്മോഡിറ്റീസ് (ഭേദഗതി). ഭക്ഷ്യവസ്തുക്കളെ ഈ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി നല്‍കി. പൂഴ്ത്തിവയ്പ്പിനും കരിഞ്ചന്തക്കും പിന്നെ തടസങ്ങളില്ല. പൊതുവിപണിയിലെ വില നിയന്ത്രിച്ചാല്‍ കര്‍ഷകരില്‍ നിന്ന് എടുക്കുന്ന വിലയും നിയന്ത്രിക്കാം. തിരിച്ച് കുറഞ്ഞവിലക്ക് വാങ്ങി കൂടിയ വിലക്ക് വില്‍ക്കാം. ആര്‍ക്കു വേണ്ടിയായിരുന്നു ഇതെല്ലാമെന്ന ചോദ്യത്തിന് എല്ലാവരുടെ പക്കലും ഉത്തരമുണ്ട്. കാര്‍ഷിക മേഖലയുമായി ബന്ധപ്പട്ട് അദാനി അഗ്രി ലോജിസ്റ്റിക്‌സ് ലിമിറ്റഡ് തുടങ്ങിയ 22 കമ്പനികളില്‍ 20 എണ്ണവും ആരംഭിച്ചത് മോദി സര്‍ക്കാറിന്റെ കാലത്താണ്. 2020 മെയ് ഏഴിന് രാജ്യം കൊവിഡ് ലോക്ക്ഡൗണില്‍ കിടക്കുമ്പോള്‍ അദാനിക്ക് കാര്‍ഷിക വിഭവങ്ങള്‍ സൂക്ഷിച്ചുവയ്ക്കാന്‍ വലിയ ഗോഡൗണ്‍ സ്ഥാപിക്കുന്നതിന് ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍ പാനിപ്പത്തില്‍ 90015.623 ചതുരശ്ര മീറ്റര്‍ ഭൂമി അനുവദിച്ചു. അന്ന് കാര്‍ഷിക നിയമങ്ങള്‍ വന്നിട്ടില്ല. അന്നത്തെ കണക്കില്‍ ഇത് പൂഴ്ത്തിവയ്പ്പിനുള്ള ഗോഡൗണാണ്. പിന്നെയും മൂന്നുമാസം കഴിഞ്ഞ് സെപ്റ്റംബറില്‍ നടന്ന പാര്‍ലമെന്റ് സമ്മേളനമാണ് കാഷിക നിയമങ്ങള്‍ പാസാക്കുന്നത്. അതിലെ വ്യവസ്ഥകള്‍ രാജ്യമറിയുന്നതും അപ്പോഴാണ്. നിയമം അദാനിക്കു വേണ്ടിയാണെന്ന ആരോപണത്തിന് കൂടുതല്‍ എന്തു തെളിവായിരിക്കും വേണ്ടിയിരിക്കുക.

ഐ.എല്‍.എസ്.ഐയും
ഭക്ഷ്യനയ അട്ടിമറിയും

2016 ജൂണില്‍ തന്നെ അദാനി ഇതിനായി ചരടുവലി തുടങ്ങിയിട്ടുണ്ട്. അന്ന് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി ഒരു കരാറൊപ്പിട്ടതിന്റെ മറവില്‍ പഞ്ചാബിലെ കോത്താപ്പുരയിലും ബിഹാറിലെ കാട്ടിഹാറിലും ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാന്‍ വലിയ ഗോഡൗണുകള്‍ നിര്‍മിച്ചു. 80 കോടി ചിലവില്‍ 75,000 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാനുള്ള ഗോഡൗണായിരുന്നു അത്. ഇപ്പോള്‍ നിയമം പാസായിട്ടുണ്ട്. ഇനി ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായുള്ള കരാറിന്റെ മറവു വേണ്ട. കാര്‍ഷിക മേഖലയിലെ ഏറ്റവും ശക്തരായ പഞ്ചാബിലും കര്‍ഷകര്‍ക്ക് ഏറ്റവും കുറഞ്ഞ വില ലഭിക്കുന്ന ബിഹാറിലും അദാനിക്ക് ഗോഡൗണുകളുണ്ട്. നിയമം പാസാകുന്നതിന്റെ തൊട്ടടുത്ത ദിവസം മുതല്‍ സംഭരണം തുടങ്ങാം. 130 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ ഏറ്റവും ലാഭം കൊയ്യാവുന്ന, ഒരു കൊവിഡ് ലോക്ക്ഡൗണിലും കുടുങ്ങിപ്പോകാത്ത വിപണിയാണ് ഭക്ഷണം. രാജ്യത്തെ ഏതു വിപണി തകര്‍ന്നാലും ഭക്ഷ്യമേഖല നിലനില്‍ക്കും. ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ ഭക്ഷ്യവിപണിയെ കയ്യിലടക്കാന്‍ നോക്കുന്നത് അതിനാലാണ്. അതിനും മുന്‍പ് വിദേശ ഭീമന്‍മാര്‍ നമ്മുടെ വിപണിയെ കയ്യടക്കിയിട്ടുണ്ട്. ബോസ്റ്റന്‍ ആസ്ഥാനമായുള്ള കോര്‍പ്പറേറ്റ് അക്കൗണ്ടബിലിറ്റി ഓര്‍ഗനൈസേഷന്‍, ഇന്റര്‍നാഷണല്‍ ലൈഫ് ആന്റ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.എല്‍.എസ്.ഐ) എന്ന അമേരിക്കല്‍ സന്നദ്ധ സംഘടനയെക്കുറിച്ച് 'പാര്‍ട്ടണര്‍ഷിപ്പ് ഫോര്‍ അണ്‍ഹെല്‍ത്തി പ്ലാന്റ്' എന്നൊരു 36 പേജ് വരുന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ഐ.എല്‍.എസ്.ഐ എങ്ങനെയാണ് രാജ്യങ്ങളുടെ ഭക്ഷ്യനയത്തെ സ്വാധീനിക്കുകയും പോഷകാഹാര പദ്ധതിയെ അട്ടിമറിക്കുകയും കൊക്കക്കോള, മക്‌ഡൊണാള്‍ഡ്, പെപ്‌സിക്കോ, കെല്ലഗീസ്, റെഡ്ബുള്‍, യൂണിലിവര്‍ തുടങ്ങിയ അന്താരാഷ്ട്ര ഭീമന്‍മാര്‍ക്ക് കടന്നുവരാന്‍ ലോബിയിങ് നടത്തുകയും ചെയ്യുന്നുവെന്നത് സംബന്ധിച്ചാണ് റിപ്പോര്‍ട്ട്.


ഇന്ത്യയാണ് ഐ.എല്‍.എസ്.ഐ കാണുന്ന ഏറ്റവും മികച്ച വിപണി. ഇന്ത്യന്‍ ഭക്ഷ്യവിപണിയുടെ വലിയൊരു വിഭാഗം വിദേശകോര്‍പറേറ്റുകളുടെ കയ്യിലാണ്. അതിന് ഇടനിലയായി നില്‍ക്കുന്നത് സര്‍ക്കാര്‍ സംവിധാനം തന്നെയാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയുടെ ഭക്ഷ്യ നയത്തെയും വിപണിയെയും ഐ.എല്‍.എസ്.ഐ എങ്ങനെ സ്വാധീനിക്കുന്നുവെന്നും അനാരോഗ്യകരമായ ഭക്ഷണരീതി കൊണ്ടുവരാന്‍ ശ്രമിക്കുന്നുവെന്നും കോര്‍പ്പറേറ്റ് അക്കൗണ്ടബിലിറ്റി ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട് വിശദീകരിക്കുന്നുണ്ട്. കൊക്കക്കോള ഇന്ത്യയില്‍ വിപണി പിടിച്ച ശേഷം 70 മില്യന്‍ ഇന്ത്യക്കാര്‍ ഡയബറ്റിസ് ഉള്‍പ്പടെയുള്ള രോഗികളായി. കൊക്കക്കോള പോലുള്ള ഉത്പന്നങ്ങളില്‍ മനുഷ്യര്‍ക്ക് ദോഷകരമായ അളവില്‍ പഞ്ചസാര ചേര്‍ക്കുന്നത് ചര്‍ച്ചയുണ്ടായില്ല. കെല്ലഗീസ് കമ്പനി അവരുടെ ഉത്പന്നങ്ങള്‍ക്ക് ജനിതകമാറ്റം വരുത്തിയ വിളകള്‍ ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലിന് ശേഷം ഇന്ത്യയില്‍ നിരോധനവുമുണ്ടായില്ല.


ഇന്ത്യയില്‍ അതെങ്ങനെ സംഭവിക്കുന്നുവെന്ന ചോദ്യത്തിന് ഐ.എല്‍.എസ്.ഐയുടെ ഇന്ത്യന്‍ ട്രസ്റ്റികളുടെ ലിസിറ്റിലുണ്ട് ഉത്തരം. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ മേധാവിയിയിരുന്ന ആലോക് ധവാനാണ് ഇപ്പോള്‍ ഐ.എല്‍.എസ്.ഐയുടെ ട്രസ്റ്റികളിലൊരാള്‍. മറ്റൊരാള്‍ കമലാ കൃഷ്ണ സ്വാമി. ഇന്ത്യന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യന്റെ മുന്‍ ഡയറക്ടറാണ് കമലാസ്വാമി. രാജ്യത്തിന്റെ ന്യൂട്രീഷ്യന്‍ നയത്തിന് വേണ്ട മാര്‍ഗരേഖ നല്‍കാനുള്ള സ്ഥാപനമാണ് ഇന്ത്യന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യന്‍. ട്രസ്റ്റികളില്‍ മറ്റൊരാള്‍ രാജ്യത്തെ എക്‌സ്‌പോര്‍ട്ട് സര്‍ട്ടിഫിക്കേഷന്‍ ബോഡിയായ എക്‌സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ഷന്‍ കൗണ്‍സില്‍ ഡയറക്ടര്‍ എസ്.കെ സക്‌സേന. മറ്റൊരാള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യന്റെ മുന്‍ ഡയറക്ടറും ന്യൂട്രീഷ്യന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ പ്രസിഡന്റുമായ ബി. ശശികിരണാണ്. യുനൈറ്റഡ് നാഷന്റെ ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍സിന്റെ റീജിയണല്‍ ഓഫീസ് മുന്‍ സീനിയര്‍ ഫുഡ് ആന്റ് ന്യൂട്രീഷ്യന്‍ ഓഫീസര്‍ ബി.കെ നാന്ദിയ. എല്ലാവരും സര്‍ക്കാര്‍ നിലപാടുകളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നവര്‍.


മറ്റു ചിലര്‍ കൂടിയുണ്ട്. കൊക്കക്കോള ഇന്ത്യയുടെ സന്റിഫിക് റഗുലേറ്ററി അതോറിറ്റി ഡയറക്ടര്‍ രാജേന്ദ്ര ദോബ്‌റിയാല്‍, നെസ്‌ലെയുടെ കോര്‍പറേറ്റ് അഫയേഴ്‌സ് ആന്‍ഡ് സ്ട്രാറ്റജിക് പ്ലാനിങ് ഡിപ്പാര്‍ട്ട്‌മെന്റ് വൈസ് പ്രസിഡന്റ് സഞ്ജയ് കജൂരിയ, അജ്‌നമോട്ടോ സീ റീജിയണല്‍ ഹെഡ്ക്വാര്‍ട്ടേസ് ക്വാളിറ്റി അഷുറന്‍സ് ജനറല്‍ മാനേജര്‍ അകിറ ഒട്ടാബെ. ഡാനിസ്‌കോ ഇന്ത്യയുടെ റഗുലേറ്ററി, സയന്റിഫിക് ആന്‍ഡ് ഗവണ്‍മെന്റ് അഫയേഴ്‌സ് ലീഡര്‍ ജസ്‌വീര്‍ സിങ്. കേന്ദ്ര സര്‍ക്കാറില്‍ ലോബിയിങ്ങ് നടത്താന്‍ ശേഷിയുള്ളരാണ് ഇവരും.


നീതി ആയോഗാണ് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയുള്‍പ്പടെയുള്ള എല്ലാ പദ്ധതികളുടെയും നയരൂപീകരണം നടത്തുന്നത്. നീതി ആയോഗിന്റെ 2017ലെ വര്‍ക്കിങ് ഗ്രൂപ്പില്‍ ഭൂരിഭാഗം പേര്‍ക്കും ഐ.എല്‍.എസ്.ഐയുമായും കോര്‍പറേറ്റ് ഭക്ഷണക്കമ്പനികളുമായും ബന്ധമുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യന്റെ മുന്‍ ഡയറക്ടറും ന്യൂട്രീഷ്യന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ പ്രസിഡന്റുമായ ബി. ശശികിരണാണ് നീതി ആയോഗില്‍ സ്വാധീനം ചെലുത്തിയിരുന്ന മറ്റൊരാള്‍. സൂക്ഷിച്ചു നോക്കൂ, നിങ്ങളുടെ തീന്‍മേശകളില്‍ കര്‍ഷകരുടെ ചോരപൊടിഞ്ഞു നില്‍ക്കുന്നത് കാണാനാവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  3 months ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  3 months ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  3 months ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  3 months ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  3 months ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  3 months ago
No Image

ഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം

uae
  •  3 months ago
No Image

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും

Kerala
  •  3 months ago
No Image

പൊതുസ്ഥലത്ത് അടിപിടി; റിയാദിൽ 12 പ്രവാസികൾ അറസ്റ്റില്‍

Saudi-arabia
  •  3 months ago
No Image

എന്റെ ദീര്‍ഘകാല സുഹൃത്ത് ഇനി നമ്മോടൊപ്പമില്ല'; യെച്ചൂരിയെ അനുസ്മരിച്ച് മമ്മൂട്ടി 

Kerala
  •  3 months ago