അട്ടപ്പാടിയില്‍ മരണമടഞ്ഞ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഒരു ലക്ഷം വീതം നല്‍കും: മന്ത്രി എ.കെ ബാലന്‍
പാലക്കാട് : അട്ടപ്പാടിയില്‍ മുന്‍സര്‍ക്കാറിന്റെ ഭരണകാലഘട്ടത്തില്‍ മരണമടഞ്ഞ 38 കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ വിതം നല്‍കുമെന്ന് നിയമ-സാംസ്‌കാരിക -പട്ടികജാതി-വര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. അട്ടപ്പാടി , കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലെ 1.80 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മേഖലയില്‍ ആരോഗ്യവകുപ്പും പട്ടികവര്‍ഗ വികസന വകുപ്പും മികച്ച പ്രവര്‍്ത്തനം കാഴ്ച്ച വെയ്ക്കുന്നുണ്ടെന്നും ശിശുമരണമുണ്ടായാല്‍ വകുപ്പുകളെ പഴിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. ആയൂര്‍ദൈര്‍ഘ്യത്തിന്റെ കുറവ്, അനീമിയ , അരിവാള്‍ പോലുളള രോഗങ്ങള്‍ എന്നിവ ശിശുമരണത്തിന് കാരണമായി മന്ത്രി ചുണ്ടിക്കാട്ടി. ഭരണരംഗത്തെ വിഴ്ച്ച കൊണ്ട് ശിശുമരണമുണ്ടാകാന്‍ അനുവദിക്കില്ലെന്നും വിഴ്ച്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആദിവാസിമേഖലയിലെ അഭ്യസ്ത വിദ്യര്‍ക്ക് സര്‍ക്കാര്‍, ജോലി ഉറപ്പാക്കുമെന്നും ആദ്യഘട്ടമായി ഗോത്രഭാഷ അറിയുന്ന 241 പേര്‍ക്ക് ജോലി ലഭ്യമാക്കിയതായും മന്ത്രി പറഞ്ഞു.
പൊലീസ്, എക്‌സൈസ് വിഭാഗത്തിലേക്ക്് ആദിവാസി മേഖലയില്‍ നിന്ന്് മാത്രമായി നിയമനം നടത്തുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഒരു ആദിവാസി കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും ജോലി ഉറപ്പാക്കുമെന്നും ഇതിനായി ആവശ്യമെങ്കില്‍ കേന്ദ്രസഹായം തേടുമെന്നും മന്ത്രി അറിയിച്ചു.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യക്ഷനായി. ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരീരേശന്‍, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ: പി.പുകഴേന്തി, ഡി.എം.ഒ.ഡോ: ശെല്‍വരാജ്, കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് ഡോ: ആര്‍.പ്രഭുദാസ്, ഒറ്റപ്പാലം സബ്കലക്ടര്‍ പി.ബി.നൂഹ് , ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."