HOME
DETAILS
MAL
ദേശീയപാത അലൈന്മെന്റ് കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് സമരസമിതി
backup
October 03 2018 | 06:10 AM
കണ്ണൂര്‍: ത്രീ ഡി നോട്ടിഫിക്കേഷന്‍ വന്നെങ്കിലും നാഷനല്‍ ഹൈവേ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായ അലൈന്മെന്റുകള് കോടതിയില്‍ ചോദ്യംചെയ്യുമെന്ന് കോട്ടക്കുന്ന് കുടിയിറക്കല്‍ വിരുദ്ധ സമരസമിതി.
മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ബദല്‍ നിര്‍ദേശം നടപ്പാക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. ഈ ആവശ്യം കലക്ടറുമായുള്ള മുന്‍ യോഗങ്ങള്‍ സമര്‍പ്പിച്ചിരുന്നുവെന്നും സമിതി ചൂണ്ടിക്കാട്ടി.
അതേസമയം കോട്ടക്കുന്നില്‍ തെരുവോരത്ത് നടന്നുവരുന്ന കുടില്‍കെട്ടി സമരം 150 ദിവസങ്ങള്‍ പിന്നിട്ടു.
വരും ദിവസങ്ങളില്‍ സമരം പൂര്‍വാധികം ശക്തമായി തുടരുമെന്ന് സമരസമിതി തീരുമാനിച്ചു. സമരപ്പന്തലില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ സമര സമിതി ചെയര്മാന് എം.എ. ഹംസ അധ്യക്ഷനായി. പ്രദീപന്, എന്‍.എം കോയ, സുധീരന്, സിറാജ്, ഫാറൂഖ്, അശോകന്, സഹധര്‍മന്‍, നൗഫല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."