ഭക്ഷ്യ വിഷബാധ: നഗരസഭ അന്വേഷണം ആരംഭിച്ചു
കൊടുങ്ങല്ലൂര്‍: വടക്കേനടയിലെ കെ.എഫ്.സി. ഔട്ട് ലെറ്റില്‍ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ഏഴു പേര്‍ക്ക് ഭക്ഷ്യ വിഷബാധയുണ്ടായ സംഭവത്തെക്കുറിച്ച് നഗരസഭ അന്വേഷണം ആരംഭിച്ചു.
ഭക്ഷ്യ വിഷബാധയെക്കുറിച്ചുള്ള വാര്‍ത്തയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ നഗരസഭ ആരോഗ്യ വിഭാഗം കെ.എഫ്.സി. ഔട്ട് ലെറ്റില്‍ പിരശോധിക്കുകയും സ്ഥാപനത്തിന് നോട്ടിസ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇവിടെ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
ബുധനാഴ്ച വൈകീട്ടാണ് ഒരു കുടുംബത്തില്‍പ്പെട്ട ഏഴംഗ സംഘം ഇവിടെ നിന്ന് ഭക്ഷണം കഴിച്ചിരുന്നത്. ഛര്‍ദ്ദിയും, ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ട നാലു പേരെ അന്നു തന്നെയും മറ്റു രണ്ടു പേരെ വ്യാഴാഴ്ച രാവിലെയുമാണ് ടി.കെ.എസ്.പുരം മെഡികെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഭക്ഷണത്തിന് ശേഷം ഗല്‍ഫിലേക്ക് പോയ ഒരാള്‍ക്കും ഛര്‍ദ്ദിയും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."