വീയപുരത്ത് മോഷണം തുടര്‍ക്കഥ; നിയമപാലകര്‍ നോക്കുകുത്തി
ഹരിപ്പാട് : വീയപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പെടുന്ന വിവിധ പ്രദേശങ്ങളില്‍ മോഷണവും പിടിച്ചുപറിയും വ്യാപകമായിട്ടും പോലീസ് നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം.
കഴിഞ്ഞ ദിവസം വീയപുരം എടത്വാ റോഡിന് പടിഞ്ഞാറു വശത്തുള്ള നടുലവീട്ടില്‍ എന്‍.എ ബഷീര്‍ കുട്ടിയുടെ 24000 രൂപയോളം വില വരുന്ന ഏത്തക്കുലകള്‍ മോഷ്ടിക്കപ്പെട്ടതാണ് അവസാനം സംഭവം.
നേരത്തെ പനമൂട്ടില്‍ ജോയിയുടെ ഭാര്യയുടെ ബൈക്കില്‍ വന്നവര്‍ മോഷ്ടിച്ചു. പായിപ്പാട് ചായക്കട നടത്തുന്ന ഗോപാല കൃഷ്ണന്റെ അഞ്ചു പവന്റെ മാല കാറില്‍ വന്ന മോഷ്ടാക്കള്‍ അപഹരിച്ചു. മെത്തക്കച്ചവടത്തിന്റെ മറവില്‍ വടേരിയില്‍ ഉണ്ണിയുടെ ആറുപവന്റെ മാല മോഷ്ടിക്കപ്പെട്ടു.
കൂടാതെ മന്ത്രവാദി ചമഞ്ഞു വന്ന സ്ത്രീ ഒതളംപാട്ട് നന്ദനന്റെ വീട്ടില്‍ നിന്നും 20 പവനോളം സ്വര്‍ണ്ണം മോഷ്ടിച്ചു.
ചെറുതനയില്‍ വൃദ്ധ ദമ്പതികളുടെ 35 പവനാണ് മത്സ്യ ബന്ധനത്തിനെത്തിയ യുവ ദമ്പതികള്‍ കവര്‍ച്ച നടത്തിയത്. റോഡരികില്‍ കെട്ടിയിരുന്ന അടിച്ചേരിയില്‍ രാജന്റെ 30000 രൂപ വിലവരുന്ന പോത്തിനെയും, നിഹാസ് മന്‍സില്‍ ഇസ്മായിലിന്റെ5000 രൂപയോളം വില വരുന്ന തള്ളു വണ്ടിയും മോഷ്ടിച്ചു വീയപുരം കോയിക്കല്‍ ജംഗ്ഷനിലെ വിവിധ കടകളിലും കാണിക്ക വഞ്ചികളിലും മോഷണങ്ങളും നടന്നിരുന്നു.
എന്നാല്‍ സ്ഥലത്തെത്തുന്നതല്ലാതെ പ്രതികളെ പിടിക്കാന്‍ പൊലീസ് മെനക്കെടുന്നില്ലെന്നാണ് പരാതി. ഇത് വീണ്ടും മോഷ്ടാക്കള്‍ക്ക് തണലാകുന്നു.
നിലവില്‍ വാഹന പരിശോധന മാത്രമാണ് പോലീസിന്റെ പണി. അനധികൃത മണല്‍ വാരല്‍ മയക്കുമരുന്ന് കഞ്ചാവ് വില്‍പ്പന എന്നിവയും തകൃതിയായി നടക്കുന്നെങ്കിലും പൊലീസ് ശ്രദ്ധിക്കുന്നില്ല.
ക്വൊട്ടേഷന്‍ സംഘങ്ങളുടെയും വിഹാര കേന്ദ്രമായി വീയപുരം മാറി. പൊലീസ ശക്തമായ പരിശോധനകള്‍ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."