HOME
DETAILS

'കോണ്‍ഗ്രസിന്റെ മുന്നില്‍ നടക്കാനല്ല, കോണ്‍ഗ്രസിനെ മുന്നില്‍ നടത്താനാണ് മുസ്‌ലിം ലീഗ് എന്നും പരിശ്രമിച്ചിട്ടുള്ളത്'- സാദിഖലി തങ്ങള്‍

  
backup
December 20 2020 | 13:12 PM

congress-muslim-league

 

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. കോണ്‍ഗ്രസിന്റെ മുന്നില്‍ നടക്കാനല്ല, കോണ്‍ഗ്രസിനെ മുന്നില്‍ നടത്താനാണ് മുസ്ലിം ലീഗ് എന്നും പരിശ്രമിച്ചിട്ടുള്ളതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് സാദിഖലി തങ്ങളുടെ മറുപടി.

അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്ന്:

'കോണ്‍ഗ്രസ്സിന്റെ മുന്നില്‍ നടക്കാനല്ല കോണ്‍ഗ്രസ്സിനെ മുന്നില്‍ നടത്താനാണ് മുസ്ലിം ലീഗ് എന്നും പരിശ്രമിച്ചിട്ടുള്ളത്'
കേരള രാഷ്ട്രീയത്തില്‍ വലിയ പാരമ്പര്യമുണ്ട് യു.ഡി.എഫിന്.
അര നൂറ്റാണ്ടിനടുത്ത് പഴക്കമുള്ള ആ മുന്നണി സംവിധാനത്തിന് നേതൃത്വം നല്‍കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് തന്നെയാണ്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പാരമ്പര്യം അവകാശപ്പെടാവുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്.
ഒന്നേക്കാല്‍ നൂറ്റാണ്ടിനപ്പുറം പാരമ്പര്യമുള്ള ജനാധിപത്യ ബഹുജന സംഘടനയാണത്.
സ്വാതന്ത്ര്യ സമരത്തിന്റെ മുന്‍നിരയിലും, സ്വാതന്ത്ര്യാനന്തരം രാഷ്ട്ര നിര്‍മ്മാണ പ്രക്രിയക്കും നേതൃത്വം നല്‍കിയത് കോണ്‍ഗ്രസ്സ് തന്നെയാണ്.
രാഷ്ട്രത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും, രാഷ്ട്രത്തിനുവേണ്ടി ജീവന്‍ സമര്‍പ്പിച്ച ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും നേതൃത്വം നല്‍കിയ കോണ്‍ഗ്രസ്സ്.
ആ വലിയ പാരമ്പര്യത്തിന്റെ പിന്‍തുടര്‍ച്ച തന്നെയാണ് ഇന്നത്തെ കോണ്‍ഗ്രസ്സ്.
ഏഴു പതിറ്റാണ്ടിനപ്പുറം പാരമ്പര്യമുണ്ട് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്. ഇന്ന് മുസ്ലിം ലീഗിനെതിരേയും യുഡിഎഫിനെതിരേയും വിമര്‍ശനമുന്നയിക്കുന്ന ചിലരുടെ രാഷ്ട്രീയ ആചാര്യന്മാരുടെ കൂടെ ഒരേ മുന്നണിയില്‍ പ്രവര്‍ത്തിച്ച പാരമ്പര്യവുമുണ്ട് മുസ്ലിം ലീഗിന്.
ജനാധിപത്യ ബോധവും മുന്നണിമര്യാദയും മുസ്ലിം ലീഗിനറിയാം. യുഡിഎഫിനകത്ത് മുസ്ലിംലീഗിന്റെ ഇടം ഏതാണെന്നും നിര്‍വ്വഹിക്കേണ്ട ദൗത്യം എന്താണെന്നും മുസ്ലിം ലീഗിന് നന്നായറിയാം.
'കോണ്‍ഗ്രസ്സിന്റെ മുന്നില്‍ നടക്കാനല്ല കോണ്‍ഗ്രസ്സിനെ മുന്നില്‍ നടത്താനാണ് മുസ്ലിം ലീഗ് എന്നും പരിശ്രമിച്ചിട്ടുള്ളത്'
ഇന്ത്യയിലെ മതേതര ചേരിക്ക് നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസ്സാണ്.
ചിലര്‍ കോണ്‍ഗ്രസ്സ് രഹിത ഭാരതം എന്ന മുദ്രാവാക്യമുയര്‍ത്തുന്ന ഈ കാലത്ത് കോണ്‍ഗ്രസ്സ് ശക്തിയാര്‍ജ്ജിക്കണം എന്ന് മുസ്ലിം ലീഗ് ആഗ്രഹിക്കുന്നു.
മുസ്ലിം ലീഗ് നിര്‍വ്വഹിക്കുന്ന ദൗത്യം മഹത്തരമാണെന്ന ഉറച്ച ബോധ്യം മുസ്ലിം ലീഗിനുണ്ട്.
താല്‍ക്കാലിക ലാഭ നഷ്ടങ്ങളല്ല, ബഹുസ്വര ഇന്ത്യയുടെ ഭരണഘടനയുടെ സംരക്ഷണം തന്നെയാണ് മതേതര ചേരിയുടെ ആത്യന്തിക ലക്ഷ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  8 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  9 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  10 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  10 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  10 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  11 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  11 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  11 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  11 hours ago