മാവോയിസ്റ്റ് വേട്ട; ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രഖ്യാപിച്ച പാരിതോഷികം ലഭിച്ചില്ലെന്ന് പൊലിസ്
അഗളി:ഒരു വര്‍ഷം മുമ്പാണ് കേരളാ തമിഴ്‌നാട് കര്‍ണ്ണാടക സര്‍ക്കാരുകള്‍ കിട്ടാപ്പുള്ളിയെന്ന് പ്രഖ്യാപിച്ച മാവോയിസ്റ്റ് കാളിദാസിനെ അട്ടപ്പാടിയില്‍ വച്ച് അഗളി പൊലീസ് പിടികൂടിയത്.അതിസാഹസികമായാണ് കാളിദാസിനെ പിടികൂടിയതെന്ന് ഉന്നത പോലീസ് ഉദ്ധോഗസ്ഥരും പറഞ്ഞിരുന്നു.വിവിധ സംസ്ഥാനങ്ങളിലായി 29 ലധികം കേസുകള്‍ കാളിദാസിനെതിരെ ഉണ്ടായിരുന്നു.
തമിഴ്‌നാട് സര്‍ക്കാര്‍ കാളിദാസിനെ പിടികൂട്ന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും തമിഴ്‌നാട് സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ മാവോയിസ്റ്റിനെ പിടികൂടിയതിനുള്ള ഒരംഗീകാരവും നല്‍കിയില്ല. അഗളി ഡി വൈ എസ് പി ആയിരുന്ന സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് കാളിദാസിനെ പി ടി കൂടിയിരുന്നത്.പി ടിക്കപ്പെടുമ്പോള്‍ ഇയാളുടെ കൈവശം എല്ലാ ആധുനിക ഉപകരണങ്ങളും ഉണ്ടായിരുന്നതായി പൊലിസ് പറഞ്ഞിരുന്നു.
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മാവോയിസ്റ്റിനെ ജീവനോടെ പിടികൂട്ന്നന്നതെന്നും പോലീസ് പറഞ്ഞിരുന്നു.എന്നാല്‍ ഇതിനുള്ള അംഗീകാരം അഭ്യന്തര വകുപ്പില്‍ നിന്നും കിട്ടിയില്ലെന്ന് പ്രത്യേകമാവോയിസ്റ്റ് സേനാംഗങ്ങള്‍ പറയുന്നു.
ഇപ്പോള്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും തമിഴ്‌നാട് സര്‍ക്കാര്‍ പോലും പ്രഖ്യാപിച്ച പാരിതോഷികം നല്‍കാന്‍ തയ്യാറായിട്ടില്ല. കാളിദാസിനെ പിടിച്ചതാണെന്ന് അഗളി പൊലീസ് പറഞ്ഞുവെങ്കിട്ടും ഇദ്ദേഹം കീഴടങ്ങിയതാണെന്ന വാദവും അന്ന് സജീവമായിരുന്നു. ഈ വാദങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ടാണ് പൊലീസുകാര്‍ക്കുള്ള അംഗീകാരം വൈകുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഈ ഫയല്‍ പഠിച്ചു വരികയാണെന്നും വേണമെങ്കില്‍ പുനപരിശോധിക്കാന്‍ തയ്യാറാണെന്നുള്ള നിലപാടിലാണ്.
ഇതിനിടെ കാളിദാസിനെ പിടികൂടിയതിന്റെ ഒരു വര്‍ഷം പൂര്‍ത്തിയായതോടെ അട്ടപ്പാടിയില്‍ മാവോവാദികളുടെ സാന്നിധ്യം സജീവമായി 'കഴിഞ്ഞ ഒരാഴ്ചയിലധികമായി 20 അംഗ സംഘം ഗ്രൂപ്പുകളായി തിരിഞ്ഞ് അട്ടപ്പാടിയുടെ വിവിധ പ്രദേശങ്ങളില്‍ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്ത് മാവോയിസ്‌റുകള്‍ക്കായിട്ടുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."