ഇന്തോനേഷ്യന്‍ ഓപ്പണ്‍: സിന്ധു ഫൈനലില്‍
ജക്കാര്‍ത്ത: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു ഇന്തോനേഷ്യന്‍ ഓപ്പണിന്റെ ഫൈനലില്‍ പ്രവേശിച്ചു.
ഇന്നലെ നടന്ന മത്സരത്തില്‍ ലോക മൂന്നാം നമ്പര്‍ താരം ചൈനയുടെ യു ഫെയി ചെനിനെ നേരിട്ടുള്ള ഗെയിമില്‍ കീഴടക്കിയാണ് സിന്ധു ഫൈനലില്‍ പ്രവേശിച്ചത്. 21-19, 21-10 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ വിജയം. ആദ്യ ഗെയിമില്‍ ചൈനീസ് താരത്തില്‍നിന്ന് കടുത്ത എതിര്‍പ്പ് സിന്ധു നേരിട്ടുവെങ്കിലും രണ്ട@ാം ഗെയിമില്‍ താരത്തെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് സിന്ധു പുറത്തെടുത്തത്.
ജാപ്പനീസ് എതിരാളി നൊസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റില്‍ തകര്‍ത്താണ് സിന്ധു സെമിയില്‍ പ്രവേശിച്ചത്. ക്വാര്‍ട്ടറില്‍ 21-14, 21-17 എന്ന ആധികാരിക സ്‌കോറിനായിരുന്നു സിന്ധു ജയം സ്വന്തമാക്കിയത്. സീസണിലെ ആദ്യകിരീടം തേടുന്ന സിന്ധു കിരീട പ്രതീക്ഷയിലാണ്. കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തിരുന്നെങ്കിലും അവശേഷിക്കുന്ന ഇന്ത്യന്‍ പ്രതീക്ഷയാണ് സിന്ധു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."