മഞ്ചേരിയില്‍ വാര്‍ഷിക വികസന പദ്ധതിക്ക് കൗണ്‍സില്‍ അംഗീകാരം; പ്രതിപക്ഷം യോഗം ബഹിഷ്‌കരിച്ചു
മഞ്ചേരി: പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി വാര്‍ഷിക വികസന കരട് രേഖ ഇന്നലെ ചേര്‍ന്ന മഞ്ചേരി നഗരസഭാ കൗണ്‍സില്‍ യോഗം അംഗീകരിച്ചു. 23.5 കോടിയുടെ വാര്‍ഷിക വികസന പദ്ധതിക്കാണ് അംഗീകാരമായത്. കുടിവെള്ള, പാര്‍പ്പിട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുള്‍പ്പെടെ എല്ലാ മേഖലകള്‍ക്കും ഊന്നല്‍ നല്‍കികൊണ്ടുള്ളതാണ് വികസന കരട് രേഖ.
വികസനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സെമിനാര്‍ കഴിഞ്ഞ ദിവസം ടൗണ്‍ഹാളില്‍ വെച്ചു നടന്നിരുന്നു.
അതേസമയം പഞ്ചവത്സര പദ്ധതിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തികൊണ്ടാണ് ഭരണസമിതി മുന്നോട്ടുപോവുന്നതെന്നുകാണിച്ച് കൗണ്‍സിലില്‍ പ്രതിപക്ഷം വിയോജനകുറിപ്പ് രേഖപ്പെടുത്തി ബഹിഷ്‌കരിച്ചു. പതിമൂന്നാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടു അന്തിമ രൂപരേഖ തയാറാക്കും മുന്‍പ് കരട് രേഖയിന്‍മേലുള്ള വിശദമായ ചര്‍ച്ചകള്‍ നടക്കണം.
അത്തരത്തിലൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. അറവിനായി കാലികളെ വില്‍ക്കുന്നതു നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികെതിരെ മഞ്ചേരി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു. പ്രതിപക്ഷ കൗണ്‍സിലര്‍ അഡ്വ. കെ. ഫിറോസ്ബാബുവാണ് പ്രമേയം അവതരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."