പാഠപുസ്തക വിതരണം 31നകം പൂര്‍ത്തിയാക്കും
മലപ്പുറം: ജില്ലയിലെ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും പാഠപുസ്തകങ്ങള്‍ 31നകം വിതരണം ചെയ്യുമെന്നു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ പി. സഫറുല്ല. ജില്ലയില്‍ 43,90,322 പാഠപുസ്തകങ്ങള്‍ക്കായി ഇന്‍ഡന്റ് നല്‍കിയിട്ടുണ്ട്. ഇതില്‍ 37,3116 പുസ്തകങ്ങള്‍ വിതരണം ചെയ്തതായും അദ്ദേഹം അറിയിച്ചു.
ഹൈസ്‌കൂളില്‍ 95 ശതമാനവും എല്‍.പി സ്‌കൂളില്‍ 76 ശതമാനവും യു.പി വിഭാഗത്തില്‍ 72 ശതമാനവും പുസ്തകവിതരണം പൂര്‍ത്തിയായിട്ടുണ്ട്. ജില്ലാ വികസന സമിതി യോഗത്തില്‍
വി.അബ്ദുറഹിമാന്‍,ടി.വി.ഇബ്രാഹിം എം.എല്‍.എ എന്നിവരുടെ ചോദ്യത്തിനുത്തരമായി ഡി.ഡി.ഇ പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് കെട്ടിടങ്ങളുടെ ഫിറ്റന്‌സ് ഉറപ്പു വരുത്തിയതായും അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുു നിര്‍ദേശം നല്‍കിയതായും ഡെപ്യൂട്ടി ഡയരക്ടര്‍ അറിയിച്ചു. ജില്ലയിലെ വാട്ടര്‍ കിയോസ്‌ക്കുകളുടെ നിര്‍മാണം അവസാന ഘട്ടത്തിലാണെന്നും ഒരു താലൂക്കില്‍ പത്തെണ്ണമെന്ന നിരക്കിലാണ് ഇതു സ്ഥാപിച്ചതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ദേശീയപാതയുടെ അലൈന്‍മെന്റ് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ നടപടികള്‍ പൂര്‍ത്തിയായതായും കലക്ടര്‍ അറിയിച്ചു. രണ്ടു വശത്തായി സര്‍വിസ് റോഡ് ഉള്‍പ്പെടെ 79 കിലോമീറ്റര്‍ നീളത്തില്‍ എട്ടുവരി പാതയാണ് ലക്ഷ്യമിടുന്നത്. ജില്ലാ കലക്ടര്‍ അമിത് മീണ അധ്യക്ഷനായി. എം.എല്‍.എമാരായ എം. ഉമ്മര്‍, പി. അബ്ദുല്‍ ഹമീദ്, വി. അബ്ദുര്‍റഹ്മാന്‍, അബിദ് ഹുസൈന്‍ തങ്ങള്‍, പി.കെ ബഷീര്‍, ടി.വി ഇബ്രാഹിം, പി. ഉബൈദുല്ല, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണി കൃഷ്ണന്‍, എ.ഡി.എം വി രാമചന്ദ്രന്‍, പ്ലാനിങ് ഓഫിസര്‍ കെ. ശ്രീലത പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."