യമന് സഊദിയുടെ സഹായ ഹസ്തം വീണ്ടും; 20 കോടി ഡോളര്‍ സംഭാവന നല്‍കും
റിയാദ്: യമന്‍ ജനതക്ക് വീണ്ടും സഊദിയുടെ സഹായ ഹസ്തം. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനും ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിനും യമന്‍ സെന്‍ട്രല്‍ ബാങ്കിന് ഇരുപത് കോടി ഡോളര്‍ (75 കോടി റിയാല്‍) നല്‍കാന്‍ സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് നിര്‍ദേശം നല്‍കി. ദുരിതമനുഭവിക്കുന്ന യമന്‍ ജനതക്ക് ആശ്വാസമേകുന്നതിനായാണ് സെന്‍ട്രല്‍ ബാങ്കിനു സഊദി സാമ്പത്തിക സഹായം നല്‍കുന്നത്. യമനില്‍ ദുരിതം വിതക്കുന്ന ഇറാന്‍ അനുകൂല ഹൂതി വിമതര്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങളും മറ്റും നശിപ്പിച്ചതു കാരണം കനത്ത നഷ്ടമാണ് ഗവണ്‍മെന്റിന് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്.
യെമന്‍ ജനതയുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിന് നേരത്തെ യെമന്‍ കേന്ദ്ര ബാങ്കില്‍ സൗദി അറേബ്യ 300 കോടി ഡോളര്‍ നിക്ഷേപിച്ചിരുന്നു.
യമന്‍ സാമ്പത്തിക സ്ഥിതി ഹൂതികള്‍ നശിപ്പിക്കുകയാണെന്നും വിനിമയ നിരക്ക് തന്നെ കുത്തനെ താഴ്ത്തി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനാണ് ശ്രമം നടക്കുന്നതെന്നും ദുരിതമനുഭവിക്കുന്ന യമന്‍ ജനതയുടെ ഉന്നമനത്തിനായി സഊദി നിലകൊള്ളുമെന്നും സഊദി വ്യക്തമാക്കി.
ഭൂകമ്പവും സുനാമിയും വന്‍ നാശം വിതച്ച ഇന്തോനേഷ്യക്ക് സാധ്യമായ എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും സല്‍മാന്‍ രാജാവ് വ്യക്തമാക്കി. ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിദോദോയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് രാജാവ് സഹായ വാഗ്ദാനം നല്‍കിയത്. ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ പേരില്‍ രാജാവ് അനുശോചനം അറിയിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."