സംസ്ഥാനത്തെ ബാറുകള്‍ തുറക്കാന്‍ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനമായി. ബാറുകളില്‍ ഇരുന്ന് മദ്യപിക്കാനുള്ള അനുമതി നല്‍കികൊണ്ട് ഉത്തരവ് രണ്ട് ദിവസങ്ങള്‍ക്കകം പുറത്തിറക്കുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. ബാറുടമകളുടെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് തീരുമാനം. മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചാലുടന്‍ ബാറുകള്‍ തുറന്നേക്കും. ഫയല്‍ ഇതിനോടകം തന്നെ മുഖ്യമന്ത്രിക്ക് അയച്ചു.
അതേ സമയം കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് ബാറുകള്‍ തുറക്കുക. കൗണ്ടറുകളില്‍ ആളുകള്‍ കൂട്ടം കൂടാന്‍ അനുവദിക്കില്ല.
ഒരു ടേബിളില്‍ രണ്ടുപേര്‍ മാത്രമേ പാടുള്ളു തുടങ്ങിയവയാണ് നിബന്ധനകള്‍. ഏറ്റവും അടുത്ത ദിവസം തന്നെ ബാറുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ടാകും.
കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ട ബാറുകള്‍ പിന്നീട് തുറന്നെങ്കിലും കൗണ്ടറുകള്‍ മദ്യം വില്ക്കാന് മാത്രമേ അനുവാദമുണ്ടായിരുന്നുള്ളു. ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് ബാറുകള്‍ തുറക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."