HOME
DETAILS
MAL
അവധിയെടുത്ത് ആലപ്പുഴ നഗരസഭാ സെക്രട്ടറി
backup
July 21 2019 | 14:07 PM
ആലപ്പുഴ: മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് കമ്പനിയുടെ ലേക് പാലസ് റിസോര്‍ട്ടിന് നികുതിയിളവ് നല്‍കിയതുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങള്‍ വിവാദമാകുന്നതിനിടെ അവധിയെടുത്ത് ആലപ്പുഴ നഗരസഭാ സെക്രട്ടറി. അവധിയെടുക്കുന്നതായി ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനു സെക്രട്ടറി ജഹാംഗീര്‍ അപേക്ഷ നല്കി. രണ്ടു വര്‍ഷത്തേക്ക് ഉപരിപഠനത്തിനു പോകുന്നതായി കാണിച്ചാണ് അവധിയെടുക്കുന്നത്.
തോമസ്ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിലെ അനധികൃത നിര്‍മാണങ്ങള്‍ക്ക് പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ട് സെക്രട്ടറിയുടെ ഭാഗത്ത് വീഴ്ച ആരോപിച്ച് കൗണ്‍സില്‍ തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു.
ലേക് പാലസിലെ അനധികൃത നിര്‍മാണങ്ങളുടെ പിഴത്തുകയില്‍ ഇളവനുവദിച്ച സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ ഹൈക്കോടതിയെ സമീപിക്കാനും കൗണ്‍സില്‍ തീരുമാനിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."