മണ്ണിടിച്ചില്‍: ശ്രീലങ്കയില്‍ മരണസംഖ്യ 119 ആയി
കൊളംബോ: ശ്രീലങ്കയില്‍ കനത്ത മണ്ണിടിച്ചിലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 119 ആയി. അഞ്ചു ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു. മണ്‍സൂണ്‍ കനത്തതാണ് പ്രകൃതിക്ഷോഭത്തിന് ഇടയാക്കിയത്. 113 പേരെ കാണാതായതായി സര്‍ക്കാര്‍ വക്താവ് അറിയിച്ചു. 1000 സൈനികരും സൈനിക ബോട്ടുകളും ഹെലികോപ്ടറുകളും രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുണ്ട്.
2003 മെയ് മാസത്തിനു ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കമാണിപ്പോള്‍. 2003 ലെ വെള്ളപ്പൊക്കത്തില്‍ 250 പേര്‍ കൊല്ലപ്പെടുകയും പതിനായിരം വീടുകള്‍ തകരുകയും ചെയ്തിരുന്നു. 185 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. വടക്കന്‍ ശ്രീലങ്കയിലെ മതാര ടൗണിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്.
ഇവിടെ നിരവധി പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടുപോയവര്‍ക്ക് ഭക്ഷണം, വെള്ളം എന്നിവ എത്തിച്ചുനല്‍കുകയാണെന്നും ശുചീകരണ പ്രവൃത്തികളും നടക്കുന്നുണ്ടെന്നും സൈന്യം അറിയിച്ചു. തെക്ക് പടിഞ്ഞാറന്‍ ജില്ലയായ കലുത്രയിലാണ് ശക്തിയായ ഉരുള്‍പൊട്ടലുണ്ടായത്. ഇവിടെ അഞ്ചു സ്ഥലത്ത് ഉരുള്‍പൊട്ടി. കെലാനി നദി കരകവിഞ്ഞതിനെ തുടര്‍ന്ന് ശ്രീലങ്കന്‍ ദുരന്തനിവാരണ കേന്ദ്രം നോട്ടിസ് ഇറക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."