HOME
DETAILS

തീരം ഇനി ചാകരക്കൊയ്ത്തിലേക്ക്

  
backup
July 30 2016 | 21:07 PM

%e0%b4%a4%e0%b5%80%e0%b4%b0%e0%b4%82-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%9a%e0%b4%be%e0%b4%95%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%af%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2


കൊല്ലം: തീരത്തിനു ആവേശമായി വര്‍ഷകാല ട്രോളിങ് നിരോധനം ഇന്ന് വിട പറയും. ഇനി തീരത്തു ചാകരക്കൊയ്ത്തിന്റെ കാലവും. 47 ദിവസത്തെ ട്രോളിംഗ് നിരോധനത്തിനു പരിസ്മാപ്തി കുറിച്ചു മീന്‍പിടുത്ത ബോട്ടുകള്‍ കടലില്‍ പോകാതിരിക്കാന്‍ നീണ്ടകര പാലത്തിനുതാഴെ ബന്ധിച്ചിട്ടുള്ള ചങ്ങലകള്‍ ഇന്ന് അര്‍ധരാത്രിയോടെ അഴിച്ചുമാറ്റും. അതോടെ അഴിമുഖവും അനുബന്ധ തൊഴില്‍ മേഖലകളും വീണ്ടും സജീവമാകും.
ശക്തികുളങ്ങരയിലെയും നീണ്ടകരയിലെയും ഐസ്പ്ലാന്റുകളില്‍ നിന്നും ഐസ് നിറച്ചുതുടങ്ങി. ദിവസങ്ങളോളം ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന വലിയ ബോട്ടുകളിലാണ് ഐസ് നിറയ്ക്കുന്നത്. ദക്ഷിണ കേരളത്തിലെ മത്സ്യബന്ധനത്തിന്റെ സിരാകേന്ദ്രങ്ങളാണ് നീണ്ടകര, ശക്തികുളങ്ങര തുറമുഖങ്ങള്‍. ഇന്നു അര്‍ദ്ധരാത്രി കടലിലേക്കു പോകാന്‍  മത്സ്യബന്ധന ബോട്ടുകളെല്ലാം തയാറെടുത്തു കഴിഞ്ഞു. ഇന്നലെ മുതല്‍ മല്‍സ്യമേഖലയില്‍ തിരക്കും തുടങ്ങിയിരുന്നു.
നീണ്ടകര പാലത്തിനു കിഴക്ക് ഇരുപതോളം യാര്‍ഡുകളിലായി ആയിരത്തില്‍പരം ബോട്ടുകളാണ് അറ്റകുറ്റപണികള്‍ക്കും പെയിന്റിംഗിനുമായി ഒന്നരമാസത്തോളം ചെലവിട്ടത്.  നീണ്ടകര പാലത്തിന് പടിഞ്ഞാറുഭാഗത്ത് അഴീക്കല്‍, ആലപ്പാട് എന്നിവിടങ്ങളില്‍ അഞ്ഞൂറോളം ബോട്ടുകള്‍ വേറെയും യാര്‍ഡുകളിലുണ്ട്. പെയിന്റിംഗ്, ബോഡിവാഷിംഗ്, വലപ്പണി, യന്ത്രസാമഗ്രികളുടെ കോട്ടം പിടിക്കല്‍ എന്നിങ്ങനെയുള്ള ജോലികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഫിഷറീസ് വകുപ്പില്‍ രജിസ്‌ട്രേഷനുള്ള 1500 ഓളം ബോട്ടുകളാണ് ഇവിടെയുള്ളത്. ഇവയില്‍ 90 ശതമാനം ബോട്ടുകളും ആദ്യദിവസം തന്നെ കടലില്‍ പോകും.
നീണ്ടകര, ശക്തികുളങ്ങര, അഴീക്കല്‍, ആലപ്പാട് എന്നിവിടങ്ങളിലായി 37 കി.മീ നീളത്തിലാണു കൊല്ലം തീരം കണക്കാക്കപ്പെട്ടിരിക്കുന്നത്. നിരോധനത്തെ തുടര്‍ന്നു നാട്ടിലേക്കു പോയിരുന്ന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ വന്നുതുടങ്ങി. ശക്തികുളങ്ങരയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ രണ്ടുദിവസമായി കൂട്ടത്തോടെ എത്തിയിട്ടുണ്ട്. ബംഗാളില്‍ നിന്നുള്ളവരാണ് അധികവും. കുളച്ചല്‍, മാര്‍ത്താണ്ഡം, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളിലെ തൊഴിലാളികളും ഏറെയുണ്ട്. ഒരുവിധത്തിലുള്ള സംഘര്‍ഷത്തിനും ഇടയാക്കാതെയായിരുന്നു ഇക്കൊല്ലത്തെ ട്രോളിങ് നിരോധനം കടന്നുപോകുന്നത്.  ശക്തികുളങ്ങര ഹാര്‍ബറിലെ തകര്‍ന്ന ലേലഹാളിന്റെ തറയിടുന്ന ജോലിയും പൂര്‍ത്തിയായികഴിഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago